അ​ധ്യാ​പി​ക ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Friday, May 10, 2024 10:31 PM IST
ബ​ളാ​ൽ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് പോ​ണ്ടി​ച്ചേ​രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. ബ​ളാ​ലി​ലെ ഇ​ഞ്ചി​യി​ൽ രാ​കേ​ഷ് ബാ​ബു​വി​ന്‍റെ ഭാ​ര്യ വൃ​ന്ദ (34) ആ​ണ് മ​രി​ച്ച​ത്. ബ​ളാ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യാ​യി​രു​ന്നു.

ഗ​ർ​ഭി​ണി​യാ​യ യു​വ​തി ക​ഴി​ഞ്ഞ​മാ​സ​മാ​ണ് പോ​ണ്ടി​ച്ചേ​രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​നൊ​പ്പം താ​മ​സി​ക്കാ​ൻ പോ​യ​ത്. അ​വി​ടെ​വ​ച്ചാ​ണ് പ​നി ബാ​ധി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ബ​ളാ​ലി​ലെ വീ​ട്ടു​പ​റ​മ്പി​ൽ. ബ​ളാ​ൽ ചെ​മ്മ​ഞ്ചേ​രി​യി​ലെ ശാ​ന്ത​യു​ടെ മ​ക​ളാ​ണ്. ഏ​ക​മ​ക​ൾ: ധ്വ​നി.