സ്കൂ​ട്ട​റി​ൽ മി​നി​ലോ​റി ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, May 10, 2024 10:31 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ട്ട​റി​ൽ മി​നി​ലോ​റി ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പു​ല്ലൂ​ർ മാ​ടി​ക്കാ​ൽ കു​റു​മ്പാ​ന​ത്തെ കൃ​ഷ്ണ​ദാ​സ് (45) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​ക്കോ​ത്ത്-​രാ​വ​ണേ​ശ്വ​രം റോ​ഡി​ലെ പെ​ര​ള​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​കു​മാ​റി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു​മാ​സം മു​മ്പ് ഗ​ൾ​ഫി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. തി​രി​ച്ചു​പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. മാ​ടി​ക്കാ​ലി​ലെ രാ​മ​ൻ-​പാ​ർ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ദി​വ്യ. മ​ക്ക​ൾ: ദൃ​ശ്യ, ശ്ര​ദ്ധ.