പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Monday, May 6, 2024 11:45 PM IST
കു​ണ്ട​റ: പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ പ്രി​സി​ഷ​ൻ ഫാ​മിം​ഗ് ( കൃ​ത്യ​ത കൃ​ഷി ) പ്ര​കാ​രം കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. പ​ട​പ്പ​ക്ക​ര നെ​ല്ലി മു​ക്ക​ത്ത് മേ​ല​തി​ൽ ചാ​ർ​ളി ആ​ന്‍റ​ണിയു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഇ​സ്ര​യേ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യാ​യ പ്രി​സി​ഷ​ൻ ഫാ​മിം​ഗ് പ്ര​കാ​ര​മു​ള്ള കൃ​ഷി രീ​തി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ​ത്.​

പേ​ര​യം കൃ​ഷി​ഭ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും സാ​ങ്കേ​തി​ക സ​ഹാ​യ​ത്തി​ലു​മാ​ണ് കൃ​ത്യ​താ കൃ​ഷി രീ​തി അ​വ​ലം​ബി​ച്ച് കൃ​ഷി ചെ​യ്ത​ത്. ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, അ​മ​ര, ചീ​ര, ത​ണ്ണി മ​ത്ത​ൻ, കു​മ്പ​ളം എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. ​പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നീ​ഷ് പ​ട​പ്പ​ക്ക​ര വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​സ്റ്റാ​ഫോ​ർ​ഡ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൻ. ഷേ​ർ​ളി, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ല​ത ബി​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നോ​ദ് പാ​പ്പ​ച്ച​ൻ, വൈ. ​ചെ​റു​പു​ഷ്പം, കൃ​ഷി ഓ​ഫീ​സ​ർ ടെ​സി റെ​യ്ച്ച​ൽ തോ​മ​സ്, ക​ർ​ഷ​ക​ൻ ചാ​ർ​ളി ആ​ന്‍റണി, ആ​രാ​ധ​ന, ര​ഞ്ജി​ത്ത്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.