സി​എ​സ്ഐ കൊ​ല്ലം-​കൊ​ ട്ടാ​ര​ക്ക​ര മ​ഹാ​യി​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ കൊ​ല്ല​ത്ത്
Wednesday, May 8, 2024 11:25 PM IST
കൊ​ല്ലം : സി​എ​സ്ഐ കൊ​ല്ലം-​കൊ​ട്ടാ​ര​ക്ക​ര മ​ഹാ​യി​ട​വ​ക​യു​ടെ 2024 ലെ ​ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് മു​ത​ൽ 12 വ​രെ കൊ​ല്ലം സി​എ​സ്ഐ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തും.

ആ​ത്മാ​വി​ലു​ള്ള ആ​രാ​ധ​നാ വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്‌​ച റൈ​റ്റ് റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സ് തി​രു​മേ​നി (ബി​ഷ​പ് ഇ​ൻ​ചാ​ർ​ജ്) അ​ധ്യക്ഷ​ത​യി​ൽ മാ​ർ​ത്തോ​മ്മ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​നം ബി​ഷ​പ് റൈ​റ്റ് റ​വ. ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കു​ന്ന​താ​യി​രി​ക്കും.

റൈ​റ്റ് റ​വ. രൂ​ബേ​ൻ മാ​ർ​ക്ക് (ബി​ഷ​പ് സിഎ​സ്ഐ), റൈ​റ്റ് റ​വ. ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ് തി​രു​മേ​നി, എ​ച്ച് ജി റൈ​റ്റ് റ​വ. ഡോ. ​ജോ​സ്‌​ഫ്‌ മാ​ർ ഡ​യ​നേ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (കൊ​ല്ലം മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഭ​ദ്രാ​സ​നാ​ധി​പ​ൻ), ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ (ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ), റ​വ. പി.​സി. മാ​ത്യു​കു​ട്ടി (സിഎ​സ്​ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക), റ​വ. ഷാ​ജി ജേ​ക്ക​ബ് തോ​മ​സ്, റ​വ. ഡോ. ​വി​പി​ൻ ലാ​ൽ (കെയുറ്റിഎ​സ്, ക​ണ്ണ​മ്മൂ​ല), സി​സ്റ്റ​ർ ജ​സീ​ന പി. ​ജോ​സ​ഫ്, ഡോ. ​ആ​ർ. എ​ൽ. രാ​ഗ് (പ്ര​ഫ.​എ​സ്.​സി.​എം.​എ​സ് സ്‌​കൂ​ൾ ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ്) എ​ന്നി​വ​ർ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ക്കു​ന്ന​തും. മ​ഹാ​യി​ട​വ​ക അ​ത്മാ​യ സെ​ക്ര​ട്ട​റി . എ ​ദാ​നി​യേ​ൽ, ട്ര​ഷ​റ​ർ നി​ബു ജേ​ക്ക​ബ് വ​ർ​ക്കി, വൈ​ദി​ക സെ​ക്ര​ട്ട​റി റ​വ. ജോ​സ് ജോ​ർ​ജ്, ര​ജി​സ്ട്രാ​ർ ജോ​സ് ജി, ​ജ​ന​റ​ൽ ക​ൺ​വീ​നേ​ഴ്‌​സ് റ​വ.​ഡേ​വി​ഡ് ഹാ​ബേ​ൽ, റ​വ. പോ​ൾ ഡേ​വി​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ചു.