ച​വ​റ​യി​ൽ വ​ര​ൾ​ച്ച രൂ​ക്ഷം; കൃ​ഷി നാ​ശം വി​ല​യി​രു​ത്തി വി​ദ​ഗ്ധ സ​മി​തി
Wednesday, May 8, 2024 11:25 PM IST
ച​വ​റ : കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ക​ടു​ത്ത വ​ര​ൾ​ച്ച​യും ഉ​ഷ്ണ​ത​രം​ഗ​ത്താ​ലും സം​ഭ​വി​ച്ച കൃ​ഷി നാ​ശം വി​ദ​ഗ്ധ സ​മി​തി വി​ല​യി​രു​ത്തി. കാ​ർ​ഷി​ക വി​ഞ്ജാ​ന കേ​ന്ദ്രം വി​ദ​ഗ്ധ സ​മി​തി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​എം ലേ​ഖ, കൃ​ഷി ഓ​ഫീ​സ​റ​ന്മാ​രാ​യ പ്രീ​ജ ബാ​ല​ൻ, പി ​സ​ജി​ത മോ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ​മി​തി​യാ​ണ് ച​വ​റ മ​ട​പ്പ​ള്ളി ശ്രീ​രാ​ഗം പ്രൊ​ഫ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്ത് മ​നു​ര​ത്ന ഇ​നം നെ​ൽ​കൃ​ഷി​യി​ൽ ബാ​ധി​ച്ച വ​ര​ൾ​ച്ച നേ​രി​ൽ ക​ണ്ട് വി​ല​യി​രു​ത്തി​യ​ത്.

വ​ര​ൾ​ച്ച​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള നി​ർ​ദ്ദേ​ശം ന​ൽ​കി. മ​ണ്ണി​ൽ ജൈ​വാം​ശ​വും സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഉ​റ​പ്പാ​ക്കി ജൈ​വ വ​ള പ്ര​യോ​ഗം ന​ട​ത്തു​ക, ഇ​ല​ക​ളി​ൽ ത​ളി​ക്കു​ന്ന വ​ള​പ്ര​യോ​ഗ​രീ​തി, ത​ണ​ൽ ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഷെ​യ്ഡ് നെ​റ്റ് കൃ​ഷി രീ​തി, വി​ള​ക​ൾ ന​ന​യ്ക്കു​ന്ന​ത് അ​തി​രാ​വി​ലേ​യും വൈ​കി​ട്ടു​മാ​യി ക്ര​മീ​ക​രി​ക്കു​ക, പു​ത​യി​ട​ൽ തു​ട​ങ്ങി​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മി​തി ന​ൽ​കി.