ഫാ​റ്റി ലി​വ​ർ ക്ലി​നി​ക് ആ​ദ്യ​മാ​യ് കൊ​ ല്ല​ത്ത്
Wednesday, May 8, 2024 11:25 PM IST
കൊ​ട്ടി​യം: കൊ​ല്ലം ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഫാ​റ്റി ലി​വ​ർ ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം കൊ​ട്ടി​യം ഹോ​ളി ക്രോ​സ് ആ​ശു​പ​തി​യി​ൽ തുടങ്ങി.​ ഫാ​റ്റി ലി​വ​ർ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ര​ൾ രോ​ഗ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും 11 ന് രാ​വി​ലെ 10ന് ​ഹോ​ളി ക്രോ​സ് ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ ഓ ​പി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്ത​ ും.

ഫാ​റ്റി ലി​വ​ർ ഡി​സീ​സ്, സി​റോ​സി​സ് ഓ​ഫ് ലി​വ​ർ , ക​ര​ൾ രോ​ഗ​ത്തി​നു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ൾ, ഫാ​റ്റി ലി​വ​റും വ്യാ​യാ​മ​ങ്ങ​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി വി​ദ​ഗ്ധഡോ​ക്ട​ർ​മാ​ർ, ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ​ൻ, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് എ​ന്നി​വ​ർ നേതൃത്വം നൽകുന്ന സെ​മി​നാ​റു​ക​ൾ​ നടക്കും.

ഫാ​റ്റി ലി​വ​ർ ക്ലി​നി​ക്കി​ൽ ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ൾ അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ് ഓ​ഫ് ലി​വ​ർ, ഫൈ​ബ്രോ സ്കാ​ൻ, ഫു​ൾ ലി​വ​ർ ഫം​ങ്ഷ​ൻ ടെ​സ്റ്റ്, ഫാ​സ്റ്റിം​ഗ് ലി​പി​ഡ് പ്രൊ​ഫൈ​ൽ, ആ​ന്‍റി എ​ച്ച്സിവി, ഹെ​പറ്റോ​ള​ജി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, ആ​ഹാ​ര​ക്ര​മ​ങ്ങ​ളെ പ​റ്റി​യും വ്യാ​യാ​മ​ങ്ങ​ളെ പ​റ്റി​യു​മു​ള്ള കൗ​ൺ​സി​ലിം​ഗ് കൂ​ടാ​തെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.​ അ​മി​തവ​ണ്ണം, പ്രമേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, കൊ​ള​സ്‌​ട്രോ​ൾ, മ​ദ്യ​പാ​നം, പാ​ര​മ്പ​ര്യ​മാ​യു​ള്ള ക​ര​ൾ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ള്ള​വ​ർ​ക്കും ഹെ​പ്പ​റ്റൈ​റ്റി​സ് ബാ​ധി​ത​ർ​ക്കും ഫാ​റ്റി ലി​വ​ർ ക്ലി​നി​ക്കി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ഫാ​റ്റി ലി​വ​ർ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ഫൈ​ബ്രോ സ്കാ​നി​ഗും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട ന​മ്പ​ർ :7736169222.