പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ചു
Thursday, May 9, 2024 2:43 AM IST
കൊ​ല്ലം: പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി വീ​ടി​നു​ള്ളിൽ തൂ​ങ്ങി​മ​രി​ച്ചു. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ഉ​മാ​നി​ല​യ​ത്തി​ൽ അ​നി​ൽ കു​മാ​റി​ന്‍റേ​യും വി​ദ്യ​യു​ടെ​യും മ​ക​ൻ അ​ർ​ജു​ൻ (18) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യിരുന്നു സം​ഭ​വം.

വെ​സ്റ്റ് ക​ല്ല​ട ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഇ​ന്നാ​ണ്. റി​സ​ൾ​ട്ട് വ​രു​മ്പോ​ൾ തോ​ൽ​ക്കു​മെ​ന്ന ഭ​യ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും.​ വി​ദേ​ശ​ത്തു​ള്ള പി​താ​വ് നാ​ട്ടി​ൽ എ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​രം. എം​എ​സ്‌സി വി​ദ്യാ​ർ​ഥി​നി അ​ജ്ഞ​ലി സ​ഹോ​ദ​രി​യാ​ണ്.