ആ​ധാ​രം എ​ഴു​ത്തു​കാ​രു​ട തൊ​ഴി​ൽ ന​ഷ്ട​പ്പെടു​മെ​ന്ന ആ​ശ​ങ്കവേണ്ട: മ​ന്ത്രി
Thursday, May 9, 2024 9:39 PM IST
ആ​ല​പ്പു​ഴ: ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെടു​ത്തു​ന്ന ഒ​രു​ന​ട​പ​ടി​യും ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ 42-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും.

വ​കു​പ്പി​ൽ ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​മ്പോ​ൾ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ട. വി​ല​കു​റ​ച്ച് ആ​ധാ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് നീ​തി​കേ​ടാ​ണെ​ന്നും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജി.​ ഇ​ന്ദു​ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ.​ ആ​ഞ്ച​ലോ​സ്, ഐ.​ഷി​ഹാ​ബു​ദ്ദീ​ൻ, സി.​പി.​ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ഇ​ന്നു രാ​വി​ലെ 10ന് ​പു​ന്ന​പ്ര ഗ്രി​ഗോ​റി​യ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി കെ.​ രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​നി​ധി സ​മ്മേ​ള​നം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​നം നാ​ളെ ​സ​മാ​പി​ക്കും.