യു​വ​തി അ​റ​സ്റ്റി​ൽ
Thursday, May 9, 2024 11:06 PM IST
മാ​ന്നാ​ർ: നി​ക്ഷേ​പ​മാ​യി പ​ണം സ്വീ​ക​രി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പുന​ട​ത്തി​യ യു​വ​തി​യെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന്നാ​ർ കു​ള​ഞ്ഞി​ക്കാ​രാ​ഴ്മ വ​ലി​യ​കു​ള​ങ്ങ​ര ശാ​ന്തിഭ​വ​ന​ത്തി​ൽ ബി​ജു​ക്കു​ട്ട​ന്‍റെ ഭാ​ര്യ ര​ശ്മി നാ​യ​ർ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ ത്രേസാ​മ്മ സേ​വ്യ​റി​ന്‍റെ ക​യ്യി​ൽനി​ന്നു ഒ​ൻ​പ​ത​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തതു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​നു പു​റ​ത്ത് തെ​ലു​ങ്കാ​ന​യി​ൽ സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ഇവർക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​രാ​ജേ​ന്ദ്ര​ൻപി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സ​നി​ഷ് ടി.​എ​സ്, എ​എ​സ്ഐ മ​ധു​സു​ദ​ന​ൻ, മ​ധു, വ​നി​താ എ​എ​സ്ഐ സ്വ​ർ​ണ​രേ​ഖ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.