പ്ലസ് ടുവിന് 1200 മാ​ർ​ക്കും നേ​ടി പ​വി​ത്ര നാ​യ​രും ശ്വേത പി.എസും
Thursday, May 9, 2024 11:06 PM IST
ക​റ്റാ​നം: പ്ല​സ്‌​ടു പ​രീ​ക്ഷ​യി​ൽ 1200 മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി പോ​പ്പ് പ​യ​സ് സ്‌​കൂ​ളി​ന് അ​ഭി​മാ​ന​മാ​യി പ​വി​ത്ര നാ​യ​ർ. ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു പ​രീ​ക്ഷ എ​ഴു​തി​യ പ​വി​ത്ര നാ​യ​ർ മു​ഴു​വ​ൻ മാ​ർ​ക്കും സ്വ​ന്ത​മാ​ക്കി അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ചു. ചി​ട്ട​യാ​യ പ​ഠ​ന​വും ക​ഠി​നാ​ധ്വാ​ന​വും കൈ​മു​ത​ലാ​ക്കി​യ പ​വി​ത്ര പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ക​വു തെ​ളി​യി​ച്ച പ്ര​തി​ഭ​യാ​ണ്.

നൂ​റ​നാ​ട് പ​ള്ളി​ക്ക​ൽ പ​വി​ത്ര ഭ​വ​നി​ൽ ഹ​രി​കു​മാ​റി​ന്‍റെയും ഷീ​ബാ കു​മാ​രി​യു​ടെ​യും മ​ക​ളാ​യ പ​വി​ത്ര നാ​യ​ർ​ക്ക് സി​വി​ൽ സ​ർ​വീ​സ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ആ​ഗ്ര​ഹം. അ​ധ്യാ​പ​ക​രും പിടിഎ അം​ഗ​ങ്ങ​ളും പ​വി​ത്ര​യെ അ​നു​മോ​ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി.​ടി. വ​ർ​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ടി.​കെ. സാ​ബു, പി​ടിഎ പ്ര​സി​ഡ​ന്‍റ് ഗോ​പ​ൻ ഭ​ര​ണി​ക്കാ​വ്, മ​ദ​ർ പി​ടിഎ പ്ര​സി​ഡ​ന്‍റ് സ്മി​ത അ​നി​ൽ, ക്ലാ​സ് ടീ​ച്ച​ർ ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ മു​ഴു​വ​ൻ മാ​ര്‍​ക്കും നേ​ടി ശ്വേ​ത. ശ്വേ​ത​യ്ക്ക് ഇ​ത് സ്വ​ർ​ണ​ത്തി​ള​ക്കം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ മു​ഴു​വ​ൻ മാ​ര്‍​ക്കും നേ​ടി​യാ​ണ് ശ്വേ​ത താ​ര​മാ​യ​ത്. അ​മ്പ​ല​പ്പു​ഴ മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ർ​ഥി​നി​യാ​യ ശ്വേ​ത.​പി.​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഹ്യു​മാ​നി​റ്റി​യി​ല്‍ 1200ല്‍ 1200 ​മാ​ര്‍​ക്കാ​ണ് നേ​ടി​യ​ത്. അ​മ്പ​ല​പ്പു​ഴ കി​ഴ​ക്കേ മു​തി​ര​പ്പ​റ​മ്പി​ല്‍ ശ്രീ​ക്കു​ട്ട​ന്‍-​ജ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ആ​സാം റൈ​ഫി​ള്‍​സി​ല്‍ ജൂ​ണിയ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ​റാ​ണ് ശ്രീ​ക്കു​ട്ട​ന്‍. സി​ബി​എ​സ്ഇ പ​ത്താം ത​ര​ത്തി​ലും ശ്വേ​ത​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചി​രു​ന്നു.