അ​ര്‍​ത്തു​ങ്ക​ലി​ല്‍ വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന; ഒ​രാ​ള്‍ പി​ടി​യി​ല്‍
Friday, May 10, 2024 11:08 PM IST
ചേ​ര്‍​ത്ത​ല: എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സും ചേ​ര്‍​ത്ത​ല എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ സം​ഘ​വും ചേ​ര്‍​ന്ന് അ​ര്‍​ത്തു​ങ്ക​ലി​ല്‍ വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 20 ലി​റ്റ​ര്‍ ചാ​രാ​യ​വും 150 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.

അ​ര്‍​ത്തു​ങ്ക​ല്‍ പ​ഴ​മ്പാ​ശേ​രി വീ​ട്ടി​ല്‍ ജോ​ണ്‍ ജോ​സി​നെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ത്തി​നു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ചേ​ര്‍​ത്ത​ല സ​ര്‍​ക്കി​ള്‍ ഓ​ഫി​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​ടി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ന്‍​സ് അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റോ​യി ജേ​ക്ക​ബ്, ചേ​ര്‍​ത്ത​ല എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫി​സി​ലെ പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് പി. ​അ​നി​ലാ​ല്‍, സി​വി​ല്‍ എ​ക​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജോ​ണ്‍​സ​ണ്‍ ജേ​ക്ക​ബ്, മോ​ബി വ​ര്‍​ഗീ​സ്, സാ​ജ​ന്‍ ജോ​സ​ഫ്, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ശ്രീ​ജ, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ ര​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.