പൈക: കേരള കോണ്‍ഗ്രസ്-എം എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നൽകുന്ന കാരുണ്യഭവന്റെ നിര്‍മാണം ആരംഭിച്ചു. പൈക പള്ളി അസി. വികാരി ഫാ. ഷിജോ ഇല്ലിക്കല്‍ കല്ലിടീല്കര്മം നിര്‍വഹിച്ചു.
പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയംഗം സാജന് തൊടുക, മണ്ഡലം പ്രസിഡന്റ് ജൂബിച്ചന്‍ ആനിത്തോട്ടത്തില്‍, ടോമി കപ്പിലുമാക്കല്‍, അവിരാച്ചന് കോക്കാട്ട്, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ജോസ് കുന്നപ്പള്ളി, സെല്‍വി വില്‍സണ്‍, സിനി ജോയി, ജോര്‍ജ് കാഞ്ഞമല, വില്‍സണ്‍ പതിപ്പിള്ളി, ജിമ്മിച്ചന്‍ മണ്ഡപത്തില്‍, സച്ചിന് കളരിക്കല്‍, ബാബു വെള്ളപ്പാണി, ജയിംസ് പൂവത്തോലി, അജി അമ്പലത്തറ, സണ്ണി നടയ്ക്കല്‍, സജി പനച്ചിക്കല്‍, ബേബി ആയില്യക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.