പാ​​ലാ: സ​​മൂ​​ഹ​​ത്തി​​ന്‍റെ നാ​​നാ​​വി​​ധ​​മാ​​യ മു​​റി​​വു​​ക​​ളും അ​​വ​​യു​​ടെ കാ​​ര​​ണ​​ങ്ങ​​ളും ക​​ണ്ടെ​​ത്തി പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ന്‍ സ​​ഭ​​യു​​ടെ സാ​​മൂ​​ഹ്യ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ന് സാ​​ധി​​ക്ക​​ണ​​മെ​​ന്നും ഈ ​​രം​​ഗ​​ത്ത് വൈ​​ദി​​ക​​രു​​ടെ പ​​ങ്ക് ഏ​​റെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണെ​​ന്നും ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്.

പാ​​ലാ സോ​​ഷ്യ​​ല്‍ വെ​​ല്‍​ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി​​യു​​ടെ വ​​ജ്ര​​ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​ര്‍​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ച സാ​​മൂ​​ഹ്യ ശ​​ക്തീ​​ക​​ര​​ണ ശി​​ല്‍​പ​​ശാ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. സ​​മൂ​​ഹ​​ത്തി​​ലാ​​കെ​​യും വി​​ശി​​ഷ്യാ കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ലും നി​​ല​​നി​​ല്‍​ക്കു​​ന്ന പ്ര​​തി​​സ​​ന്ധി​​യി​​ല്‍നി​​ന്ന് സ​​മൂ​​ഹ​​ത്തെ ര​​ക്ഷി​​ക്കാ​​ന്‍ ന​​മു​​ക്കാ​​വ​​ണം.

കാ​​ര്‍​ഷി​​ക മൂ​​ല്യ​​വ​​ര്‍​ധ​​ന​​യും തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളും വ​​രു​​മാ​​ന​​വ​​ര്‍​ധ​​ന​​യും ല​​ക്ഷ്യം വ​​ച്ച് രൂ​​പ​​താ​​കേ​​ന്ദ്ര​​ത്തി​​ല്‍​നി​​ന്ന് ഏ​​ഴ് ഏ​​ക്ക​​ര്‍ സ്ഥ​​ലം മു​​ണ്ടു​​പാ​​ല​​ത്ത് സ്റ്റീ​​ല്‍ ഇ​​ന്ത്യാ കാ​​മ്പ​​സി​​ല്‍ അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട​​താ​​യും അ​​ഗ്രോ ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ പാ​​ര്‍​ക്കി​​നാ​​യു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യി​​ട്ടു​​ള്ള​​താ​​യും ബി​​ഷ​​പ് പ​​റ​​ഞ്ഞു.

അ​​രു​​ണാ​​പു​​രം അ​​ല്‍​ഫോ​​ന്‍​സി​​യ​​ന്‍ പാ​​സ്റ്റ​​റ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ന​​ട​​ന്ന ശി​​ല്പ​​ശാ​​ല​​യി​​ല്‍ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ന്‍ വേ​​ത്താ​​ന​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഡോ. ​​ഇ.​​കെ.​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍, ബൈ​​ജു നെ​​ടു​​ങ്കേ​​രി, ഫാ.​​തോ​​മ​​സ് കി​​ഴ​​ക്കേ​​ല്‍, ഫാ.​​ജോ​​സ​​ഫ് താ​​ഴ​​ത്തു​​വ​​രി​​ക്ക​​യി​​ല്‍, ഫാ. ​​ഇ​​മ്മാ​​നു​​വ​​ല്‍ കാ​​ഞ്ഞി​​ര​​ത്തു​​ങ്ക​​ല്‍, സി​​ബി ക​​ണി​​യാം​​പ​​ടി, പ്രോ​​ജ​​ക്ട് മാ​​നേ​​ജ​​ര്‍ ഡാ​​ന്‍റീ​​സ് കൂ​​നാ​​നി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ ക്ലാ​​സു​​ക​​ള്‍ ന​​യി​​ച്ചു.