ത​ല​യാ​ഴം: ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ലെ രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 52 കു​ടും​ബ​ങ്ങ​ളാ​ണ് കോ​ള​നി​യി​ലു​ള്ള​ത്.

പ്ര​ള​യ​കാ​ല​ത്ത് കോ​ള​നി​യി​ലെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ളാ​ണ് ഇ​പ്പോ​ൾ പെ​രു​കി കോ​ള​നി നി​വാ​സി​ക​ളു​ടെ ജീ​വി​തം ദു​രി​ത പൂ​ർ​ണ​മാ​ക്കു​ന്ന​ത്.

തെ​രു​വ് നാ​യ്ക്ക​ളു​ടെ കൂ​ട്ട​ത്തി​ൽ രോഗം ബാ​ധിച്ച ഒ​രു നാ​യ​യു​ണ്ട്. ഈ ​നാ​യ​യെ അ​ട​ക്കം പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ പ​ല ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ടു പ​റ​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

കോ​ള​നി​യി​ലെ പി​ഞ്ചു​കു​ട്ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും വ​യോ​ധി​ക​രും ക​ടി​പി​ടി കൂ​ടു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ ഭീ​ഷ​ണി​യി​ൽ ഭ​യ​ച​കി​ത​രാ​യാ​ണ് ക​ഴി​യു​ന്ന​ത്.

തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ക്കു​ന്ന​തി​നും രോഗം ബാധിച്ച നാ​യ​യെ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.