മര്‍ത്ത്മറിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സലന്‍സിന് തുടക്കമായി
1422920
Thursday, May 16, 2024 7:17 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വൈദികരുടെ നേതൃത്വത്തില്‍ മര്‍ത്ത്മറിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സലന്‍സ് (എംഐഇ) തുടക്കമായി. മെത്രാപ്പോലീത്തന്‍ പള്ളി മീഡിയ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബി തൂമ്പുങ്കല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. ടോജോ പുളിക്കപ്പടവില്‍, ഫാ. ജെറിന് കാവനാട്ട്, കൈക്കാരന്മാരായ ലാലിച്ചന്‍ മുക്കാടന്‍, ബിനോ പാറക്കടവില്‍, ഡോ. ജോമോന് കെ.വി, ഡോ. റെജിമോള്‍ ആലഞ്ചേരി, നവ്യ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകരായ രാധാകൃഷ്ണന്, ജോജി എന്നിവര്‍ പ്രസംഗിച്ചു.
പ്ലസ് വണ്‍, പ്ലസ് ടു കുട്ടികള്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്, മത്സരപ്പരീക്ഷകള്‍ക്ക് ഒരുക്കം, ഫോറിന് ലാംഗ്വേജസ്, സമഗ്ര വ്യക്തിത്വവികസന പരിശീലനം എന്നിവയാണ് ഇതുവഴി വിഭാവനം ചെയ്യുന്നത്.