കെഎസ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; കൈക്കു​ഞ്ഞി​നു പ​രി​ക്ക്
Wednesday, May 8, 2024 11:25 PM IST
കു​മ​ളി: കു​മ​ളി​യി​ൽ കെ ​എ​സ് ആ​ർടിസി ബ​സി​നു മു​ന്നി​ൽ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം.​യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ ബ​സ് ബ്രേ​ക്കി​ട്ട​പ്പോ​ൾ യാ​ത്ര കാ​രി​യാ​യ അ​മ്മ​യു​ടെ മ​ടി​യി​ലി​രു​ന്ന കു​ട്ടി​യു​ടെ ത​ല സീ​റ്റി​ന്‍റെ ക​ന്പി​യി​ലി​ടി​ച്ച് പ​രി​ക്ക്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ കു​മ​ളി​ക്ക് സ​മീ​പം കൊ​ല്ലം​പ​ട്ട​ട​യി​ലാ​ണ് സം​ഭ​വ​ത്തി​ന് തു​ട​ക്കം. റോ​ഡി​ന് ന​ടു​വി​ൽ ബൈ​ക്കി​ൽ കാ​ർ യാ​ത്രി​ക​രു​മാ​യി സ​ല്ല​പി​ച്ച് നി​ന്ന മൂ​ന്ന് യു​വാ​ക്ക​ളെ ബ​സ് മ​റി​ക​ട​ന്ന​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. രാ​വി​ലെ 4.40ന് ​കൊ​ല്ല​ത്ത് നി​ന്ന് കു​മ​ളി​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ബ​സ്. കു​മ​ളി ഹോ​ളി​ഡേ ഹോ​മി​ന് സ​മീ​പം ബൈ​ക്കി​ൽ പാ​ഞ്ഞെ​ത്തി​യ യു​വാ​വ് ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യി ബൈ​ക്ക് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ബ​സ് ഡ്രൈ​വ​ർ ബ്രേ​ക്കി​ട്ട​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ ത​ല ക​ന്പി​യി​ലി​ടി​ച്ച​ത്. ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കും സ​മാ​ന​മാ​യ പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി. ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റേ​യും അ​സ​ഭ്യം പ​റ​ഞ്ഞ് ശേ​ഷം ബ​സ് സ്റ്റാ​ൻ​ഡ് വ​രെ ബ​സി​ന് മു​ന്നി​ൽ യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി യു​വാ​വ് പ​രാ​ക്ര​മം കാ​ട്ടി.

ക​ണ്ട​ക്ട​ർ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ത്തി​ൽ കു​ട്ടി​യു​ടെ ക​ര​ച്ചി​ലും കു​ട്ടി​യെ യാ​ത്ര​ക്കാ​ർ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും കേ​ൾ​ക്കാം. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യു​വാ​വി​ന്‍റെ പ​രാ​ക്ര​മം പോ​ലീ​സി​ന്‍റെ​യ​ട​ക്കം സി.​സി.​ടി.​വി ക ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റേ​യും ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് പി​ന്നാ​ലെ​യെ​ത്തി​യ യു​വാ​ക്ക​ൾ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ പി​ൻ​മാ​റി​യ​ത്. കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. കേ​സ് ഒ​ത്തു​തീ​ർ​ക്കാ​നു​ള്ള ശ്ര​മ​വും ഉൗ​ർ​ജി​ത​മാ​ണ്.