ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ന്ദേ​ശ​യാ​ത്ര​ സ​മാ​പിച്ചു
Friday, May 10, 2024 1:08 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ ന​ട​ക്കു​ന്ന ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ചുന​ട​ന്ന ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശയാ​ത്ര​യ്ക്കു സ​മാ​പ​നം.

രൂ​പ​ത​യി​ലെ 141 ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളി​ലെ ബ​ലി​പീ​ഠ​ത്തി​ന്‍റെയും സ​ക്രാ​രി​യു​ടെ​യും മു​ന്‍​പി​ല്‍ മു​ട്ടു​കു​ത്തി ദി​വ്യ​കാ​രു​ണ്യ നാ​ഥ​നെ ആരാ​ധി​ച്ചാ​യി​രു​ന്നു സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി 40 മ​ണി​ക്കൂ​ര്‍ ആ​രാ​ധ​ന ആ​രം​ഭി​ച്ച കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് ദേ​വാ​ല​യ​ത്തി​ല്‍നി​ന്ന് ആ​രം​ഭി​ച്ച സ​ന്ദേ​ശ​യാ​ത്ര​യാ​ണ് ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ച്ച​ത്.

രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, പ​ബ്ലി​സി​റ്റി ജ​ന​റ​ല്‍ കോ​-ഒാർഡി​നേ​റ്റ​ര്‍ ഫാ. ​ജോ​ളി വ​ട​ക്ക​ന്‍, ക​ണ്‍​വീ​ന​ര്‍ ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട്, ഫാ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, ഫാ. ​ജി​ല്‍​സ​ണ്‍ പ​യ്യ​പ്പി​ള്ളി, ഫാ. ​റി​ജോ ആ​ല​പ്പാ​ട്ട്, ഫാ. ​ഫെ​മി​ന്‍ ചി​റ്റില​പ്പിള്ളി, ഫാ. ​ഫ്രാ​ങ്കോ പാ​ണാ​ട​ന്‍, ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ജോ​ഷി പു​ത്തി​രി​ക്ക​ല്‍, ലിം​സ​ണ്‍ ഊ​ക്ക​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് മേയ് 19നാ​ണ് ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സ് ന​ട​ക്കു​ന്ന​ത്. രൂ​പ​ത​യി​ലെ 141 ഇ​ട​വ​ക​ക​ളി​ലെ 60,000 കു​ടും​ബ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 15,000 ത്തോ​ളം പേ​ര്‍ പ​ങ്കെ​ ടു​ക്കും.