ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
Tuesday, July 8, 2025 2:19 AM IST
ന്യൂഡൽഹി: സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുമണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും.
ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പണിമുടക്ക്.
കർഷകർ, കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല ജീവനക്കാർ, ബാങ്കിംഗ്- ഇൻഷ്വറൻസ് ജീവനക്കാർ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഐഎൻടിയുസി, എഐടിയുസി, സിഐടിയു, എയുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ തുടങ്ങി പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് പ്രഖ്യാപിച്ചത്. സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.