ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് വാജ്പേയിയുടെ പേര് നൽകണമെന്ന്
Tuesday, July 8, 2025 2:19 AM IST
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ആവശ്യം.
സ്റ്റേഷന് മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി എംപി പ്രവീണ്‍ ഖണ്ഡേൽവാൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
വാജ്പേയിയുടെ പേര് നൽകുന്നതിലൂടെ അദ്ദേഹത്തിന്റെ ഓർമകൾ അനശ്വരമാകുകയാണെന്ന് കത്തിൽ പറയുന്നു.