മധ്യപ്രദേശിൽ കരടി ആക്രമണം; മൂന്നു മരണം
Tuesday, July 8, 2025 2:19 AM IST
സിഥി: മധ്യപ്രദേശിൽ കരടിയുടെ ആക്രമണത്തിൽ മൂന്നു പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. സിഥി ജില്ലയിൽ സഞ്ജയ് ഗാന്ധി ടൈഗർ റിസർവിനു സമീപമുള്ള ബസ്തുവ ഗ്രാമത്തിൽ ഇന്നലെയായിരുന്നു സംഭവം.
രോഷാകുലരായ നാട്ടുകാർ കരടിയെ തല്ലിക്കൊന്നു. ബബ്ബു യാദവ്, ദീൻബന്ധു സാഹു, സന്തോഷ് യാദവ് എന്നിവരാണു കരടി ആക്രമണത്തിൽ മരിച്ചത്.