മന്ത്രവാദത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തി
Tuesday, July 8, 2025 2:19 AM IST
പൂർണിയ: ബിഹാറിലെ പൂർണിയ ജില്ലയിൽ മന്ത്രവാദത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയശേഷം കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
ടേംത ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം തീകൊളുത്തുകയായിരുന്നു. ഒരു കുറ്റിക്കാട്ടിലാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. പ്രതികൾ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളാണെന്നാണു സംശയം.