സീറോ മലബാർ മെത്രാന്മാരുടെ "ആദ് ലിമിന' സന്ദർശനം റോമിൽ പുരോഗമിക്കുന്നു
Thursday, October 10, 2019 12:17 AM IST
റോം: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ആദ് ലിമിന സന്ദർശന പരിപാടികൾ റോമിൽ പുരോഗമിക്കുന്നു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി സീറോമലബാർ സഭയിലെ മെത്രാന്മാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ ദിവ്യബലി അർപ്പിക്കുകയും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ മെത്രാന്മാർ പൗരസ്ത്യ തിരുസംഗം ഉൾപ്പെടെയുള്ള വത്തിക്കാൻ കൂരിയയിലെ 16 കാര്യാലയങ്ങൾ സന്ദർശിച്ചു റിപ്പോർട്ടുകൾ സമർപ്പിച്ചു കൂടിക്കാഴ്ചകൾ നടത്തി. 13നു നടക്കുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ എല്ലാ മെത്രാന്മാരും പങ്കെടുക്കും. 14 ന് ആദ് ലിമിന സന്ദർശനം പൂർത്തിയാകും.