ബില്ലും മെലിൻഡയും പിരിയുന്നു
Wednesday, May 5, 2021 12:06 AM IST
വാഷിംഗ്ടൺ ഡിസി: ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാന്പത്യം അവസാനിപ്പിച്ച് പിരിയുന്നു. ഇരുവരും ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചു. ദന്പതികൾക്ക് മൂന്നു മക്കളാണുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ സോഫ്ട്വെയർ കന്പനിയായ മൈക്രോസോഫ്ട് സ്ഥാപിച്ച ബിൽ ഗേറ്റ്സ് 12,400 കോടി ഡോളറിന്റെ ആസ്തിയുമായി ലോകസന്പന്നരിൽ നാലാമനാണ്.
1987ൽ മൈക്രോസോഫ്ടിൽ പ്രൊഡക്ട് മാനേജരായി വന്ന മെലിൻഡയുമായി ബിൽ അടുക്കുകയായിരുന്നു. 1994ൽ വിവാഹിതരായി.
ബില്ലിന് 65ഉം മെലിൻഡയ്ക്ക് 56ഉം വയസുണ്ട്. ഇരുവരും ചേർന്നു സ്ഥാപിച്ച ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ലോകമെന്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദന്പതികൾ പരിഞ്ഞുകഴിഞ്ഞാലും ഈ സംഘടനയുടെ പ്രവർത്തനം തുടരുമെന്നാണ് റിപ്പോർട്ട്.