മാലിയിൽ ഭീകരർ യാത്രാബസ് കത്തിച്ചു; 31 മരണം
മാലിയിൽ ഭീകരർ  യാത്രാബസ് കത്തിച്ചു;  31 മരണം
Sunday, December 5, 2021 12:53 AM IST
ബാ​​​മ​​​ക്കോ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ലെ മാ​​​ലി​​​യി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ യാ​​​ത്രാ ബ​​​സ് ആ​​​ക്ര​​​മി​​​ച്ച് 31 പേ​​​രെ വ​​​ധി​​​ച്ചു. തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ഡ്രൈ​​​വ​​​റെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന​​​ശേ​​​ഷം ബ​​​സി​​​നു തീ​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സെ​​​ൻ​​​ട്ര​​​ൽ മാ​​​ലി​​​യി​​​ലെ മോ​​​പ്തി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഗ്രാ​​​മ​​​ത്തി​​​ൽ​​​നി​​​ന്ന് മാ​​​ർ​​​ക്ക​​​റ്റി​​​ലേ​​​ക്കു പോ​​​യ ബ​​​സ് ആ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. യാ​​​ത്ര​​​ക്കാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും മാ​​​ർ​​​ക്ക​​​റ്റി​​​ൽ ജോ​​​ലി​​​ക്കു പോ​​​യ വ​​​നി​​​ത​​​ക​​​ളാ​​​യി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ണ്ടു​​​ണ്ടെ​​​ന്നും ആളുകളെ കണ്ടെത്താനു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ക​​​ത്തു​​​ന്ന ബ​​​സി​​​ലെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ചു.

അ​​​ൽ​​​ക്വ​​​യ്ദ, ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ബ​​​ന്ധ​​​മു​​​ള്ള ഭീ​​​ക​​​ര​​​ർ അ​​​ടു​​​ത്തി​​​ടെ മാ​​​ലി​​​യി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വ​​​ട​​​ക്ക​​​ൻ മാ​​​ലി​​​യി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ യു​​​എ​​​ൻ വാ​​​ഹ​​​ന​​​വ്യൂ​​​ഹം ആ​​​ക്ര​​​മി​​​ച്ച് ഒ​​​രു സി​​​വി​​​ലി​​​യ​​​നെ വ​​​ധി​​​ച്ചി​​​രു​​​ന്നു.

ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ര​​​ണ്ടു പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​ക​​​ൾ നേ​​​രി​​​ട്ട മാ​​​ലി​​​യി​​​ലെ ഭ​​​ര​​​ണ​​​കൂ​​​ടം ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​താ​​​ണ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ശ​​​ക്തി​​​പ്രാ​​​പി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.