ഇല്ലിനോയി മലയാളി അസോ. ഓണാഘോഷം നടന്നു
Thursday, September 22, 2022 10:53 PM IST
ചിക്കാഗോ: ചിക്കാഗോ ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
മലങ്കര ഓര്ത്തഡോക്സ് സഭയിലെ സീനിയർ വൈദികനും അമേരിക്കൻ പാർലമെന്റിലെ സീനിയർ എക്സിക്യുട്ടീവുമായ ഫാ. അലക്സാണ്ടർ ജയിംസ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് സിബുമാത്യു കുളങ്ങര, ബിജു കിഴക്കേക്കുറ്റ്, ജോഷി വള്ളിക്കളം, റോയി നെടുംഞ്ചിറ, ബിജി എടാട്ട്, ഡോ.സുനൈനാ ചാക്കോ, ജോർജ് പണിക്കർ,ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ജോയി ഇൻഡിക്കുഴി, ജോസി കുരിശുങ്കൽ, പീറ്റർ കുളങ്ങര, ഷാനി ഏബ്രാഹം എന്നിവർ സംബന്ധിച്ചു.