എട്ടു യഹൂദരെ ഒളിപ്പിച്ച കുടുംബത്തെ ഒരു പോളിഷ് പോലീസുകാരൻ ഒറ്റുകയായിരുന്നു. മച്ചിലുണ്ടായിരുന്ന യഹൂദരെ ആദ്യം വധിച്ചു. മാതാപിതാക്കളെ കുട്ടികളുടെ മുന്നിൽവച്ചും. തുടർന്ന് കുട്ടികളെയും വധിച്ചു.
മാർക്കോവ ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി കർദിനാൾ മാഴ്സെലോ സെമറാറോ ആണ് ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചത്. പോളിഷ് പ്രസിഡന്റ് ആന്ദ്രെ ഡൂഡ അടക്കം 30,000 പേർ പങ്കെടുത്തു.