വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ​​​​നി​​​​ന്ന് ഫാ. ​​​​പ്രി​​​​ൻ​​​​സ് തെ​​​​ക്കേ​​​​പ്പു​​​​റം സി​​​​എ​​​​സ്എ​​​​സ്ആ​​​​ർ

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: ക​​​​ത്തോ​​​​ലി​​​​ക്കാ ​​​​സ​​​​ഭ​​​​യു​​​​ടെ 267-ാമ​​​​ത് മാ​​​​ര്‍​പാ​​​​പ്പ​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ണാ​​​​യ​​​​ക കോ​​​​ൺ​​​​ക്ലേ​​​​വി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന്(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ തി​​​​രു​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ ജൊ​​​​വാ​​​​ന്നി ബാ​​​​ത്തി​​​​സ്ത റേ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ എ​​​​ല്ലാ ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന ന​​​​ട​​​​ക്കും. "പ്രോ ​​​​എ​​​​ലി​​​​ജെ​​​​ൻ​​​​ദോ റൊ​​​​മാ​​​​നോ പൊ​​​​ന്തി​​​​ഫീ​​​​ച്ചെ’ എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് കോ​​​​ൺ​​​​ക്ലേ​​​​വി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള ഈ ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പ​​​​ണം അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

പ്രാ​ദേ​ശി​ക​സ​മ​യം വൈ​കു​ന്നേ​രം 4.30ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ട്) സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ പ്രാ​ർ​ഥ​ന​യോ​ടെ കോ​ൺ​ക്ലേ​വ് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ങ്ങും. തു​ട​ർ​ന്ന് പ​രി​ശു​ദ്ധാ​ത്മാ​വേ എ​ഴു​ന്ന​ള്ളി വ​ര​ണ​മേ എ​ന്ന​ർ​ഥ​മു​ള്ള "വി​യെ​നി ക്രേ​യാ​തൊ​ർ..’ എ​ന്ന പ​ര​മ്പ​രാ​ഗ​ത പ്രാ​ർ​ഥ​നാ​ഗീ​തം ആ​ല​പി​ച്ചു​കൊ​ണ്ട് 71 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 133 ക​ർ​ദി​നാ​ൾ ഇ​ല​ക്‌​ട​ർ​മാ​ർ പ്ര​ദ​ക്ഷി​ണ​മാ​യി സി​സ്റ്റൈ​ൻ ചാ​പ്പ​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കും. തു​ട​ർ​ന്ന് ആ​ദ്യ വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം 5.30ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9ന്) ​ന​ട​ക്കും. പ​ത്ത​ര​യോ​ടെ ഫ​ലം അ​റി​യാ​നാ​കും.

ഫോ​​​​ണു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ​​​​വി​​​​ധ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും സ്വി​​​​സ് ഗാ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ ഏ​​​​ൽ​​​​പ്പി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ദേ​​​​ഹ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ ശേ​​​​ഷ​​​​മാ​​​​ണ് അ​​​​വ​​​​ർ കോ​​​​ൺ​​​​ക്ലേ​​​​വി​​​​നാ​​​​യി ചാ​​​​പ്പ​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക. ഇ​​​​തോ​​​​ടെ ഡീ​​​​ൻ ചാ​​​​പ്പ​​​​ലി​​​​ന്‍റെ വാ​​​​തി​​​​ൽ അ​​​​ട​​​​യ്ക്കും.

സി​​​​സ്റ്റൈ​​​​ൻ ചാ​​​​പ്പ​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​ർ അ​​​​വി​​​​ടെ​​​​യു​​​​ള്ള അ​​​​ൾ​​​​ത്താ​​​​ര​​​​യു​​​​ടെ മു​​​​ന്നി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ ര​​​​ഹ​​​​സ്യ​​​​സ്വ​​​​ഭാ​​​​വം ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന് ദൈ​​​​വ​​​​നാ​​​​മ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ക​​​​യും ധ്യാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ധ്യാ​​​​ന​​​​ഗു​​​​രു​​​​വാ​​​​യി​​​​രു​​​​ന്ന ക​​​​ർ​​​​ദി​​​​നാ​​​​ൾ കാ​​​​ന്താ​​​​ല​​​​മെ​​​​സേ​​​​യാ​​​​ണ് ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​സം​​​​ഘ​​​​ത്തി​​​​നു​​​​ള്ള ധ്യാ​​​​നം ന​​​​യി​​​​ക്കു​​​​ക.


തങ്ങൾക്കു ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ബാ​​​​ല​​​​റ്റി​​​​ൽ കർദിനാൾമാർ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേ​​​​രെ​​​​ഴു​​​​തി​​​​യ​​​​ശേ​​​​ഷം "മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന് എ​​​​ന്‍റെ മ​​​​നഃ​​​​സാ​​​​ക്ഷി​​​​യി​​​​ൽ ദൈ​​​​വം പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​യാ​​​​ളെ ദൈ​​​​വ​​​​നാ​​​​മ​​​​ത്തി​​​​ൽ ഞാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്നു’ എ​​​​ന്ന് പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് വോ​​​​ട്ട് നി​​​​ക്ഷേ​​​​പി​​​​ക്കും.

ആ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും ഒ​​​​രാ​​​​ൾ​​​​ക്ക് മൂ​​​​ന്നി​​​​ൽ ര​​​​ണ്ടു ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ തെ​​​​രെ​​​​ഞ്ഞെ​​​​ടു​​​​പ്പ് തു​​​​ട​​​​രും. ആ​​​​ദ്യ​​​​ദി​​​​വ​​​​സ​​​​മാ​​​​യ ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം ഒ​​​​രു റൗ​​​​ണ്ട് മാ​​​​ത്ര​​​​മേ വോ​​​​ട്ടെ​​​​ടു​​​​പ്പ് ഉ​​​​ണ്ടാ​​​​കു​​​​ക​​​​യു​​​​ള്ളൂ.

നാ​​​​ളെ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് വോ​​​​ട്ടിം​​​​ഗ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തു​​​വ​​​രെ ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​ർ​​​​ക്ക് പു​​​​റം​​​​ലോ​​​​ക​​​​വു​​​​മാ​​​​യി യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

250ല​​​​ധി​​​​കം അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള ക​​​​ർ​​​​ദി​​​​നാ​​​​ൾ സം​​​​ഘ​​​​ത്തി​​​​ലെ 80 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള 135 പേ​​​​ർ​​​​ക്ക് വോ​​​​ട്ട​​​​വ​​​​കാ​​​​ശം ഉ​​​​ണ്ടെ​​​​ങ്കി​​​​ലും സ്പെ​​​​യി​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക​​​​ർ​​​​ദി​​​​നാ​​​​ൾ അ​​​​ന്‍റോ​​​​ണി​​​​യോ ക​​​​നി​​​​സ​​​​ര​​​​സും കെ​​​​നി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക​​​​ർ​​​​ദി​​​​നാ​​​​ൾ ജോ​​​​ൺ ഞ്ഞു​​​​യെ​​​​യും ആ​​​​രോ​​​​ഗ്യ​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ പി​​​​ന്മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ർ​​​​ദി​​​​നാ​​​​ൾ ഇ​​​​ല​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രു​​​​ടെ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭൂ​​​​രി​​​​പ​​​​ക്ഷം കി​​​​ട്ടു​​​​ന്ന​​​​യാ​​​​ൾ ത​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു മാ​​​​ർ​​​​പാ​​​​പ്പ​​​​യുടെ തെരഞ്ഞെടുപ്പ് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പൂർത്തിയാകുന്ന​​​​ത്. വോ​​​​ട്ട​​​​വ​​​​കാ​​​​ശ​​​​മു​​​​ള്ള 133 ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രും തി​​​​ങ്ക​​​​ളാ​​​​ഴ്ച വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു.