വിക്ടറി ഡേ ആഘോഷം: റഷ്യൻ വെടിനിർത്തൽ ആരംഭിച്ചു
Friday, May 9, 2025 12:56 AM IST
മോസ്കോ: വിക്ടറി ഡേ ആഘോഷത്തോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഏകപക്ഷീയമായി പ്രഖ്യാപിച്ച 72 മണിക്കൂർ വെടിനിർത്തൽ ഇന്നലെ ആരംഭിച്ചു.
വെടിനിർത്തൽ ആരംഭിക്കുന്നതിനു തൊട്ടുമുന്പ് യുക്രെയ്ൻ സേന റഷ്യക്കു നേർക്ക് വൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. എന്നാൽ, വെടിനിർത്തലിൽ ഉറച്ചുനിൽക്കുമെന്നു റഷ്യ വ്യക്തമാക്കി.
ശനിയാഴ്ച അർധരാത്രിവരെ വെടിനിർത്തൽ തുടരും. യുക്രെയ്നും റഷ്യക്കും നേരിട്ടു ചർച്ച നടത്താൻ അവസരം ഒരുക്കുകകൂടി ലക്ഷ്യമിട്ടാണു പ്രസിഡന്റ് പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നു ക്രെംലിൻ അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിൽ സോവ്യറ്റ് സേന നാസി ജർമനിയെ പരാജപ്പെടുത്തിയതിന്റെ 80-ാം വർഷികദിനമായ ഇന്നാണ് വിക്ടറി ഡേ ആഘോഷിക്കുക. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗാണു മുഖ്യാതിഥി. മോസ്കോയിലെത്തിയ അദ്ദേഹം പുടിനുമായി കൂടിക്കാഴ്ച നടത്തി.