ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തേക്കും
ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തേക്കും
Tuesday, February 27, 2024 10:28 AM IST
കാ​ക്ക​നാ​ട്: കാ​ർ ഇ​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ ബോ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് മൂ​ന്നു ത​വ​ണ നോ​ട്ടീസ് ന​ൽ​കി​യി​ട്ടും സു​രാ​ജ് പ്ര​തി​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ജൂ​ലൈ 29ന് ​രാ​ത്രി ത​മ്മ​നം–​കാ​ര​ണ​ക്കോ​ടം റോ​ഡി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ അ​പ​ക​ടം. സു​രാ​ജ് ഓ​ടി​ച്ച കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​ഞ്ചേ​രി സ്വ​ദേ​ശി ശ​ര​ത്തി​നാ​ണ് (31) പ​രി​ക്കേ​റ്റ​ത്.


പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​ണ് എ​ഫ്ഐ​ആ​ർ മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പി​നു കൈ​മാ​റി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത് സു​രാ​ജി​ന് അ​യ​ച്ച നോ​ട്ടീസ് കൈ​പ്പ​റ്റി​യ​തി​ന്‍റെ ര​സീ​ത് ആ​ർ​ടി​ഒ​ക്ക് ല​ഭി​ച്ചി​രു​ന്നു.
Related News
<