ബസിനും പാലത്തിന്‍റെ കൈവരികള്‍ക്കുമിടയില്‍ അമര്‍ന്ന് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
ബസിനും പാലത്തിന്‍റെ കൈവരികള്‍ക്കുമിടയില്‍  അമര്‍ന്ന് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
Friday, June 20, 2025 1:58 AM IST
ക​ടു​ത്തു​രു​ത്തി: മ​ത്സ​ര ഓ​ട്ട​ത്തി​നി​ടെ ക​ടു​ത്തു​രു ത്തി വ​ലി​യ​പാ​ല​ത്തി​ല്‍ സ്വ​കാ​ര്യ​ബ​സ് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചുപോ​കു​ക​യാ​യി​രു​ന്ന​യാ​ളെ ഇ​ടി​ച്ചു വീ​ഴ്ത്തി. ബ​സി​നും പാ​ല​ത്തി​ന്‍റെ കൈ​വ​രി​കള്‍ക്കു​മി​ട​യി​ല്‍​പ്പെ​ട്ട്‌്‌ ഞെ​രി​ഞ്ഞമ​ര്‍ന്ന് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു.

ക​ടു​ത്തു​രു​ത്തി മാ​ന്നാ​ര്‍ കൊ​ര​ക്കാ​ല മ​ണി​യ​പ്പ​ന്‍ (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കുന്നേ​രം 4.30നാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ​ത്തുനി​ന്നും വൈ​ക്ക​ത്തി​നു പോ​യ എംആ​ൻ​ഡ്എം ​ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

മു​ന്നി​ല്‍ പോ​കുക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച ബ​സ് പാ​ല​ത്തോ​ട് ചേ​ര്‍ത്ത് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഞെ​രി​ച്ച​മ​ര്‍ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. ജോ​ലിക്കാര്യ​ത്തി​നാ​യി മ​ക​ളു​മാ​യി ക​ടു​ത്തു​രു​ത്തി​യി​ലെ​ത്തി​യ മ​ണി​യ​പ്പ​ന്‍ മ​ക​ളെ വീ​ട്ടി​ല്‍ വി​ട്ട ശേ​ഷം വീ​ണ്ടും ക​ടു​ത്തു​രു​ത്തി​യി​ലെ​ത്തി മ​ട​ങ്ങി പോ​കു​മ്പോ​ഴായിരുന്നു അ​പ​ക​ടം.


അ​പ​ക​ട​ത്തെത്തു​ട​ര്‍ന്ന് ഏ​റ്റു​മാ​നൂ​ര്‍-​വൈ​ക്കം റോ​ഡി​ല്‍ ​ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു. ഭാ​ര്യ പ​രേ​ത​യാ​യ എ​ത്സ. മ​ക്ക​ള്‍: അ​ക്‌​സാ, മ​നോ​ഹ. മ​രു​മ​ക്ക​ള്‍: ബി​ബി​ന്‍, ബൈ​ജു. സം​സ്‌​കാ​രം പി​ന്നീ​ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.