സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ക്കി​യാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്നു ര​വ​താ ച​ന്ദ്ര​ശേ​ഖ​ർ
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ക്കി​യാ​ൽ കേ​ര​ള​ത്തി​ലേ​ക്ക്  എ​ത്തു​മെ​ന്നു  ര​വ​താ ച​ന്ദ്ര​ശേ​ഖ​ർ
Friday, June 20, 2025 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി സ്ഥാ​​​ന​​​ത്തേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നു കേ​​​ന്ദ്ര ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലു​​​ള്ള ഡി​​​ജി​​​പി ര​​​വ​​​താ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നേ​​​രി​​​ട്ടു ക​​​ണ്ടാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ൽ ഐ​​​ബി മേ​​​ധാ​​​വി​​​യി​​​രു​​​ന്ന ര​​​വ​​​താ ച​​​ന്ദ്ര​​​ശേ​​​ഖ​​​റെ നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​കാ​​​ൻ അ​​​ദ്ദേ​​​ഹം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രി​​​ല്ലെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യി.


ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ത​​​ല​​​സ്ഥാ​​​ന​​​ത്തെ​​​ത്തി അ​​​ദ്ദേ​​​ഹം മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ട് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്ക​​​രു​​​തെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.