ഒ​​​ന്നാം റാ​​​ങ്ക് അ​​പ്ര​​തീ​​ക്ഷി​​തം: ജോ​​​ണ്‍ ഷി​​​നോ​​​ജ്
ഒ​​​ന്നാം റാ​​​ങ്ക് അ​​പ്ര​​തീ​​ക്ഷി​​തം: ജോ​​​ണ്‍ ഷി​​​നോ​​​ജ്
Wednesday, July 2, 2025 1:00 AM IST
വാ​​​ഴ​​​ക്കു​​​ളം: ആ​​ദ്യ 20 റാ​​​ങ്കി​​​നു​​​ള്ളി​​​ല്‍ ഉ​​ണ്ടാ​​കു​​മെ​​ന്ന് ക​​​രു​​​തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഒ​​​ന്നാം റാ​​​ങ്ക് പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ജോ​​​ണ്‍ ഷി​​​നോ​​​ജ്.

കേ​​​ര​​​ള എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഒ​​​ന്നാം റാ​​​ങ്കോ​​​ടെ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ക​​​ല്ലൂ​​​ര്‍​ക്കാ​​​ട് വ​​​ഴി​​​യാ​​​ഞ്ചി​​​റ വ​​​ട്ട​​​ക്കു​​​ഴി​​​യി​​​ല്‍ ജോ​​​ണ്‍ ഷി​​​നോ​​​ജ്. സ്‌​​​റ്റേ​​​റ്റ് സി​​​ല​​​ബ​​​സി​​​ലാ​​​ണ് പ​​​ഠി​​​ച്ച​​​ത്.

പ​​​ത്താം​​​ക്ലാ​​​സി​​​ലും പ്ല​​​സ്ടു​​​വി​​​നും എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കും എ​ ​​പ്ല​​​സോ​​​ടെ​​​യാ​​​ണ് ജോ​​​ണ്‍ വി​​​ജ​​​യി​​​ച്ച​​​ത്. പ്ല​​​സ്ടു​​​വി​​​ന് ഇം​​​ഗ്ലീ​​​ഷി​​​ന് മാ​​​ത്രം ര​​​ണ്ടു മാ​​​ര്‍​ക്ക് കു​​​റ​​​ഞ്ഞു. മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കെ​​​ല്ലാം മു​​​ഴു​​​വ​​​ന്‍ മാ​​​ര്‍​ക്കും ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ചി​​​ട്ട​​​യാ​​​യ പ​​​ഠ​​​ന​​​വും പ​​​രി​​​ശീ​​​ല​​​ന​​​വു​​​മാ​​​ണ് ത​​​ന്‍റെ റാ​​​ങ്ക് നേ​​​ട്ട​​​ത്തി​​​ന് പി​​​ന്നി​​​ലെ​​​ന്ന് ജോ​​​ണ്‍ ഷി​​​നോ​​​ജ് പ​​​റ​​​ഞ്ഞു.​ ഗു​​​ജ​​​റാ​​​ത്ത് ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ ഐ​​​ഐ​​​ടി​​​യി​​​ല്‍ ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഐ​​​ഇ​​​ടി​​​യി​​​ല്‍ പ​​​ഠി​​​ക്കാ​​​നാ​​​ണ് താ​​​ത്പ​​​ര്യ​​​മെ​​​ന്നും ജോ​​​ണ്‍ പ​​​റ​​​യു​​​ന്നു.


മാ​​​ന്നാ​​​നം കെഇ സ്‌​​​കൂ​​​ളി​​​ലാ​​​ണ് ജോ​​​ണ്‍ പ്ല​​​സ് ടു ​​​പ​​​ഠ​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്.​​​അ​​​ഞ്ചാം ക്ലാ​​​സ് വ​​​രെ ബെത്‌ലഹേം ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ്‌​​​കൂ​​​ളി​​​ലും തു​​​ട​​​ര്‍​ന്ന് വാ​​​ഴ​​​ക്കു​​​ളം ചാ​​​വ​​​റ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​യി​​​ലു​​​മാ​​​യി​​രു​​ന്നു പ​​​ഠ​​നം.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഷി​​​നോ​​​ജ് ജെ.​​​ വ​​​ട്ട​​​ക്കു​​​ഴി​​​യു​​​ടെ​​​യും വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് വി​​​ഭാ​​​ഗം അ​​​ധ്യാ​​​പി​​​ക അ​​​നി​​​റ്റ തോ​​​മ​​​സി​​​ന്‍റെ​​​യും മൂ​​​ത്ത മ​​​ക​​​നാ​​​ണ് ജോ​​​ണ്‍.

വാ​​​ഴ​​​ക്കു​​​ളം ചാ​​​വ​​​റ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ അ​​​ക്കാ​​​ദ​​​മി എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യ ടോം ​​​ഷി​​​നോ​​​ജ്, ഇ​​​തേ സ്‌​​​കൂ​​​ളി​​​ലെ അ​​​ഞ്ചാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി എ​​​മി​​​ലി​​​യ മ​​​റി​​​യം ഷി​​​നോ​​​ജ് എ​​​ന്നി​​​വ​​​രാ​​​ണ് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.