വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നു സി​നി​മ​യി​ൽ ‘തു​ട​ക്കം’
വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നു സി​നി​മ​യി​ൽ ‘തു​ട​ക്കം’
Wednesday, July 2, 2025 1:00 AM IST
കൊ​​​ച്ചി: ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ മ​​​ക​​​ൾ വി​​​സ്മ​​​യ സി​​​നി​​​മ​​​യി​​​ലേ​​​ക്ക്. ജൂ​​​ഡ് ആ​​​ന്‍റ​​​ണി സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ‘തു​​​ട​​​ക്കം’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​സ്മ​​​യ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ സി​​​നി​​​മാ പ്ര​​​വേ​​​ശം. ആ​​​ശീർ​​​വാ​​​ദ് സി​​​നി​​​മാ​​​സ് നി​​​ർ​​​മി​​​ക്കു​​​ന്ന 37-ാമ​​​ത്തെ സി​​​നി​​​മ​​​യാ​​​ണി​​​ത്.

മോ​​​ഹ​​​ൻ​​​ലാ​​​ലും നി​​​ർ​​​മാ​​​താ​​​വ് ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​രും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ സി​​​നി​​​മ​​​യു​​​ടെ പോ​​​സ്റ്റ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. “പ്രി​​​യ​​​പ്പെ​​​ട്ട മാ​​​യ​​​ക്കു​​​ട്ടി​​​ക്ക് (വി​​​സ്മ​​​യ) എ​​​ല്ലാ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും. ഒ​​​രു മി​​​ക​​​ച്ച ‘തു​​​ട​​​ക്കം’ നേ​​​രു​​​ന്നു’’ എ​​​ന്ന കു​​​റി​​​പ്പോ​​​ടെ​​​യാ​​​ണ് ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​ർ പോ​​​സ്റ്റ​​​ർ ഷെ​​​യ​​​ർ ചെ​​​യ്ത​​​ത്.


ത​​​നി​​​ക്കൊ​​​പ്പ​​​മു​​​ള്ള വി​​​സ്മ​​​യ​​​യു​​​ടെ ബാ​​​ല്യ​​​ത്തി​​​ലു​​​ള്ള ചി​​​ത്ര​​​വും അ​​​ദ്ദേ​​​ഹം പോ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.സി​​​നി​​​മ​​​യി​​​ലും എ​​​ഴു​​​ത്തി​​​ലും അ​​​ഭി​​​രു​​​ചി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള വി​​​സ്മ​​​യ, ‘ഗ്ര​​​ഹ​​​ണം’ എ​​​ന്ന ഹ്ര​​​സ്വ​​​ചി​​​ത്ര​​​ത്തി​​​ൽ സം​​​വി​​​ധാ​​​ന സ​​​ഹാ​​​യി​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.