അശാസ്ത്രീയ റാ​ന്പ്: മൂന്നാം തവണയും സെ​ക്ര​ട്ട​റി ഹാ​ജ​രാ​യി​ല്ല
Tuesday, May 7, 2024 5:28 AM IST
മ​ഞ്ചേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഉ​പ​ക​രി​ക്കാ​ത്ത​വി​ധം റാ​മ്പ് നി​ര്‍​മി​ച്ച​തി​നെ​തി​രെ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കു​ന്ന​തി​ന് മൂ​ന്നു ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഹാ​ജ​രാ​യി​ല്ല.

പ​രാ​തി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി ഈ ​മാ​സം 14ലേ​ക്ക് മാ​റ്റി. മ​ഞ്ചേ​രി പാ​ണ്ടി​ക്കാ​ട് റോ​ഡി​ലെ സീ​തി​ഹാ​ജി ബ​സ് ടെ​ര്‍​മി​ന​ലി​ലെ പൊ​തു​ശൗ​ചാ​ല​യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി നി​ര്‍​മി​ച്ച റാ​മ്പ് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​രോ​പി​ച്ച് പാ​രാ​ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​റാ​യ ര​വീ​ന്ദ്ര​ന്‍ മം​ഗ​ല​ശേ​രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

2021 ഒ​ക്ടോ​ബ​ര്‍ 18ന് ​യു.​എ.​ല​ത്തീ​ഫ് എം​എ​ല്‍​എ​യാ​ണ് ന​വീ​ക​രി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. മു​ച്ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് ഇ​തു​വ​ഴി പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ത്ത​നെ നി​ര്‍​മി​ച്ച റാ​മ്പി​ന് കൈ​വ​രി​യു​മി​ല്ല.

​പ​രാ​തി സ്വീ​ക​രി​ച്ച ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി ഏ​പ്രി​ല്‍ 22ന് ​ഹാ​ജ​രാ​കാ​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നോ​ട്ടീ​സ​യ​ച്ചു. സെ​ക്ര​ട്ട​റി എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഈ​മാ​സം ആ​റി​ന് ഹാ​ജ​രാ​കാ​ന്‍ വീ​ണ്ടും നോ​ട്ടീ​സ​യ​ച്ചു. എ​ന്നാ​ല്‍ അ​ന്നും ഹാ​ജ​രാ​കാ​ന്‍ സെ​ക്ര​ട്ട​റി ത​യാ​റാ​യി​ല്ല.

പ​രാ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ എം.​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിംശൗ​ചാ​ല​യം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. റാ​മ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​ല്ലാ​ത്ത​വ​ര്‍​ക്ക് പോ​ലും ന​ട​ന്നുപോ​കാ​നാ​കി​ല്ലെ​ന്ന് സ​ബ്ജ​ഡ്ജ് ക​ണ്ടെ​ത്തി​യി​രു​ന്നു.