പെ​രി​ന്ത​ല്‍​മ​ണ്ണ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ള്‍
Wednesday, May 8, 2024 5:27 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി.

വി​ശു​ദ്ധ കു​ര്‍​ബാ​ന​ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ന്‍.​പി. ജേ​ക്ക​ബ് കൊ​ടി​യേ​റ്റ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. 10, 11 തി​യ​തി​ക​ളി​ല്‍ മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ പ​ക്കോ​മി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലും വൈ​ദി​ക​രു​ടെ സ​ഹ​കാ​ര്‍​മി​ക​ത്വ​ത്തി​ലും പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും.

പ​ത്തി​നു വൈ​കു​ന്നേ​രം 5.30ന് ​തി​രു​മേ​നി​ക്ക് സ്വീ​ക​ര​ണം. ആ​റി​നു സ​ന്ധ്യാ​ന​മ​സ്കാ​രം, വ​ച​ന ശു​ശ്രൂ​ഷ, പ്ര​ദ​ക്ഷി​ണം, ആ​ശീ​ര്‍​വാ​ദം, അ​ത്താ​ഴം. 11ന് ​രാ​വി​ലെ ഏ​ഴി​നു പ്ര​ഭാ​ത ന​മ​സ്കാ​രം, തു​ട​ര്‍​ന്നു വി​ശു​ദ്ധ മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം, ആ​ശീ​ര്‍​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ള്‍ സ​മാ​പി​ക്കും.