പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായും നഗരത്തിലെത്തുന്ന യാത്രക്കാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിവരുത്താനും ഓരാടംപാലം മാനത്തുമംഗലം ബൈപ്പാസ് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് പെരിന്തല്‍മണ്ണ മര്‍ച്ചന്റസ് അസോസിയേഷന്റെ 54മത് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
മാര്‍ക്കറ്റിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുക, വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള പാര്‍ക്കിംഗ് ഒഴിവാക്കുക, ഗുഡ്സ് വാഹനങ്ങളിലെ വഴിയോര കച്ചവടം നിര്‍ത്തലാക്കുക, ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് പ്രത്യേകം നികുതി ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി.എസ്. മൂസു അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കുഞ്ഞുമുഹമ്മദ്, കെ.ടി. മൊയ്തുട്ടിമാന്‍ ഹാജി, ഏര്‍ബാദ് അസീസ്, സി.പി. മുഹമ്മദ് ഇക്ബാല്‍, അബ്ദുള്‍ലത്തീഫ് ടാലന്റ്, ചമയം ബാപ്പു, ഷാലിമാര്‍ ഷൗക്കത്ത്,
യൂസഫ് രാമപുരം, മനോജ് മേലാറ്റൂര്‍, ഹനീഫ, ലിയാക്കത്തലിഖാന്‍, വാര്യര്‍ എസ്. ദാസ്, പി.പി. സൈതലവി, രാമദാസ് മൗലാന, സക്കീര്‍ അല്‍ഷിഫ, കീഴിശേരി അഷറഫ് അല്‍സലാമ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ടി.എസ്. മൂസു (പ്രസിഡന്റ്), സി.പി. മുഹമ്മദ് ഇക്ബാല്‍ (ജനറല്‍ സെക്രട്ടറി),
ടാലന്റ് അബ്ദുള്‍ ലത്തീഫ് (ട്രഷറര്‍), ചമയം ബാപ്പു, ഷാലിമാര്‍ ഷൗക്കത്ത്, ലിയാക്കലിഖാന്, യൂസഫ് രാമപുരം എന്നിവരെ വൈസ് പ്രസിഡന്റായും വാര്യര്‍ എസ്. ദാസ്, പി.പി. സൈതലവി, കെ.പി. ഉമ്മര്‍, ഗഫൂര്‍ വരാന്‍, ഹാരിസ് ഇന്ത്യന്‍, ഷൈജല്‍, ഒമര്‍ ഷെരീഫ്, റഷീദ് ഇലക്ട്രോ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.