എ​ട​ക്ക​ര ബൈ​പാ​സ് നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ
Wednesday, May 8, 2024 5:27 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ബൈ​പാ​സ് നി​ര്‍​മാ​ണം മൂ​ന്നു മാ​സം കൊ​ണ്ടു പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ. ബൈ​പാ​സ് നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി ഇ​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​സാ​ഗ​റി​ല്‍ നി​ന്നാ​രം​ഭി​ച്ച് മേ​നോ​ന്‍​പൊ​ട്ടി കാ​റ്റാ​ടി പു​ന്ന​പ്പു​ഴ​യോ​ട് ചേ​ര്‍​ന്നു പോ​കു​ന്ന മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള മ​ല​യോ​ര ഹൈ​വേ​യി​ല്‍ ചേ​രു​ന്ന​താ​ണ് എ​ട​ക്ക​ര ബൈ​പാ​സ്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നാ​ല് കോ​ടി 40 ല​ക്ഷം രൂ​പ ഒ​ന്നാം ഘ​ട്ട​ത്തി​നും ര​ണ്ടു കോ​ടി രൂ​പ ര​ണ്ടാം ഘ​ട്ട​ത്തി​നു​മാ​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്ത് ര​ണ്ടു ചെ​റി​യ പാ​ല​ങ്ങ​ള്‍ ഇ​തി​ന​കം നി​ര്‍​മി​ച്ചു. മ​റ്റ് പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യ​ണ്.

ബൈ​പാ​സ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ എ​ട​ക്ക​ര ടൗ​ണ്‍ നേ​രി​ടു​ന്ന ഗ​താ​ഗ​ത കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്റ്റ് സൊ​സൈ​റ്റി​ക്കാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല.