പത്തനംതിട്ട: പോലീസ് സേവനത്തിൽ നിന്നും കഴിഞ്ഞ 31നു വിരമിച്ച വിവിധ റാങ്കുകളിലുള്ള 23 പേർക്ക് ജില്ലാ പോലീസ് മേധാവിയുടെ ചേംബറിൽ യാത്രയയപ്പ് നൽകി.
അഡീഷണൽ എസ്പി ആർ. ബിനു, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ശ്രീകുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ. എ. വിദ്യാധരൻ, പത്തനംതിട്ട ഡിവൈഎസ്പി എസ്. അഷാദ്, ഡിസിആർബി ഡിവൈഎസ്പി ബിനു വർഗീസ്, നർകോട്ടിക് സെൽ ഡിവൈഎസ്പി ബി. അനിൽ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ബി. അജി തുടങ്ങിയവർ പങ്കെടുത്തു. ഏഴ് എസ്ഐമാർ, 10 ഗ്രേഡ് എസ്ഐമാർ, ഓരോന്നുവീതം എഎസ്ഐ, എസ് സിപിഒ, വനിതാ സിപിഒമാർ, രണ്ട് ഡ്രൈവർ സിപിഒമാർ, ഒരു ക്യാമ്പ് ഫോളോവർ എന്നിവരാണ് വിരമിച്ചത്. എല്ലാവർക്കും ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ ആദരപത്രങ്ങൾ സമ്മാനിച്ചു ജില്ലാ സ്പെഷൽ ബ്രാഞ്ച് യൂണിറ്റിൽ നിന്നും വിരമിക്കുന്ന എസ്ഐമാരായ ബി. മുരളീധരൻ, എ. കൃഷ്ണകുമാർ, ആർ. സോമൻ എന്നിവർക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ചടങ്ങിൽ എസ്ഐ ആദർശ് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി. പ്രദീപ്, റെജി മാത്യു, സജീവ് മണക്കാട്ടുപുഴ, മനു കുഞ്ഞച്ചൻ, ഗോപകുമാർ, അനീഷ് രാമചന്ദ്രൻ, ഹരിപ്രകാശ്, അബ്ദുൽ സലിം, രാഹുൽ നാഥ്, സുധീഷ് ചന്ദ്രൻ, റാം മോഹൻ, രാജശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.