വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Saturday, May 4, 2024 7:27 AM IST
­പ​ള്ളി​ക്ക​ത്തോ​ട്: വീ​ട്ട​മ്മ​യെ​യും ഭിന്നശേഷിക്കാരനായ മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​നി​ക്കാ​ട് ക​ല്ലാ​ടും​പൊ​യ്ക നാ​ലാ​നി​ക്ക​ല്‍ ടി.​എ​ന്‍. സു​ധീ​ഷ് (29), കു​റു​മ​ള്ളൂ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കു​ന്ന് കോ​ത​വ​ടം​ചി​റ​യി​ല്‍ സ്വ​ദേ​ശി​യും ആ​നി​ക്കാ​ട് പൊ​ങ്ങ​നാ​ക്കു​ന്നി​ൽ ഇ​പ്പോ​ള്‍ താ​മ​സ​ക്കാ​ര​നു​മാ​യ ഷി​ബി​ന്‍ കെ. ​ബാ​ബു (ക​ണ്ണ​ന്‍, 29) എ​ന്നി​വ​രെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ ഇ​രു​വ​രും ചേ​ര്‍ന്നു ക​ഴി​ഞ്ഞ 27നു ​രാ​ത്രി 10.30ന് ​ആ​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ പു​തി​യ​താ​യി പ​ണി​യു​ന്ന വീ​ടി​ന്‍റെ സ​മീ​പ​ത്തു​വ​ച്ച് ചീ​ത്ത വി​ളി​ക്കു​ക​യും അ​ടി​ക്കു​ക​യും ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച വി​ക​ലാം​ഗ​നാ​യ മ​ക​നെ മ​ര്‍ദി​ക്കു​ക​യും അ​വി​ടെ കി​ട​ന്നി​രു​ന്ന ചു​ടു​ക​ട്ട​യെ​ടു​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ക​യ്യി​ലി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി നി​ല​ത്തെ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും ഇ​രു​വ​രെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സു​ധീ​ഷും ഷി​ബി​നും ചേ​ര്‍ന്ന് വീ​ട്ട​മ്മ പു​തി​യ​താ​യി പ​ണി​യു​ന്ന വീ​ടി​ന്‍റെ മ​തി​ലി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ത് വീ​ട്ട​മ്മ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​വ​ര്‍ വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തു​ട​ര്‍ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍ഡ് ചെ​യ്തു.