വീ​ട് പൊ​ളി​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ക്രീ​റ്റ് ബീം ​പ​തി​ച്ച് ഇതരസംസ്ഥാനത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, May 5, 2024 2:07 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വീ​​ട് പൊ​​ളി​​ക്കു​​ന്ന​​തി​​നി​​ടെ കോ​​ണ്‍​ക്രീ​​റ്റ് ബീം ​​പ​​തി​​ച്ച് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​​ലാ​​ളി മ​​രി​​ച്ചു. ബി​​ഹാ​​ര്‍ സ്വ​​ദേ​​ശി ജി​​തേ​​ന്ദ​​ര്‍ (29) ആ​​ണ് മ​​രി​​ച്ച​​ത്. കൂ​​ടെ ജോ​​ലി ചെ​​യ്തി​​രു​​ന്ന ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യര​​മേ​​ഷ് റാ​​വു, ശി​​ഷി​​ന്‍ നാ​​ഥ് എ​​ന്നി​​വ​​ര്‍​ക്ക് ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​മാ​യി​രു​ന്നു സം​​ഭ​​വം.

കാ​​ക്കാം​​തോ​​ട് പു​​തു​​പ്പ​​റ​​മ്പി​​ല്‍ പി.​​സി.​ ജ​​യിം​​സി​​ന്‍റെ പ​​ഴ​​യ​​വീ​​ട് പൊ​​ളി​​ച്ചു നീ​​ക്കു​​ന്ന​​തി​​നി​​ടെ കോ​​ണ്‍​ക്രീ​​റ്റ് ബീം ​​തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മു​​ക​​ളി​​ലേ​​ക്ക് പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സും അ​​ഗ്‌​​നി​​ര​​ക്ഷാ​​സേ​​ന​​യും നാ​​ട്ടു​​കാ​​രും ചേ​​ര്‍​ന്ന് ജെ​​സി​​ബി യ​​ന്ത്രം എ​​ത്തി​​ച്ച് ബീം ​​ഉ​​യ​​ര്‍​ത്തി തൊ​​ഴി​​ലാ​​ളി​​ക​​ളെ പു​​റ​​ത്തെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജി​​തേ​​ന്ദ​​ര്‍ സം​​ഭ​​വ​​സ്ഥ​​ല​​ത്ത് ത​​ന്നെ മ​​രി​​ച്ചു.

മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. പ​​രി​ക്കേ​​റ്റ​​വ​​രും മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്. തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ക​​രാ​​ര്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജോ​​ലി​​ക്കെ​​ത്തി​​യ​​വ​​രാ​​ണെ​​ന്ന്​ പോലീ​​സ് പ​​റ​​ഞ്ഞു.