ഡ്രോൺ പറത്തൽ പഠിക്കാൻ എംജിയിൽ അവസരം
Sunday, May 5, 2024 6:40 AM IST
കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്‌​മോ​ള്‍ കാ​റ്റ​ഗ​റി ഡ്രോ​ണ്‍ പൈ​ല​റ്റ് പ​രി​ശീ​ല​ന പ​രി​പാ​ടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആ​ദ്യ​മാ​സം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ച്ച​ത് 30 പേ​ര്‍. ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ നാ​ലു ബാ​ച്ചു​ക​ളി​ലാ​യാ​ണ് ഇ​വ​ര്‍ പ​രി​ശീ​ല​നം നേ​ടി​യ​ത്.

സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ സ​യ​ന്‍സ​സി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡോ. ​ആ​ര്‍. സ​തീ​ഷ് സെ​ന്‍റ​ര്‍ ഫോ​ര്‍ റി​മോ​ട്ട് സെ​ന്‍സിം​ഗ് ആ​ൻ​ഡ് ജി​ഐ​എ​സാ​ണ് ഏ​ഷ്യാ സോ​ഫ്റ്റ് ലാ​ബി​ന്‍റെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രാ​ഴ്ച​ത്തെ കോ​ഴ്‌​സ് ന​ട​ത്തു​ന്ന​ത്.

മേ​യ് മാ​സ​ത്തെ ബാ​ച്ചു​ക​ളി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. തി​യ​റി​യും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് പ​രി​ശീ​ല​നം. ഡ്രോ​ണു​ക​ള്‍ പ​റ​ത്താ​ന്‍ പ​ഠി​ക്കു​ന്ന​തി​നു പു​റ​മേ അ​സം​ബ്ലിം​ഗ്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്നി​വ​യും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും മ​ന​സി​ലാ​ക്കാ​നാ​കും.

പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​വ​ര്‍ക്ക് അം​ഗീ​കൃ​ത റി​മോ​ട്ട് പൈ​ല​റ്റ് ലൈ​സ​ന്‍സ് ല​ഭി​ക്കും. 18നും 60​നു ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ - 7012147575,93953446, 9446767451.