ഒ​ള​മ​റ്റം ക​ന്പിപ്പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണം
Monday, April 29, 2024 3:26 AM IST
തെ​ക്കും​ഭാ​ഗം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഒ​ള​മ​റ്റം ക​ന്പി​പ്പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം ​തെ​ക്കും​ഭാ​ഗം മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​നി​ക്ക​ൽ, തെ​ക്കും​ഭാ​ഗം, മ​ല​ങ്ക​ര, ചൊ​ക്കം​പാ​റ, ക​ണി​യാം​മു​ഴി പാ​ലം, ത​ടി​പ്പാ​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന​വ​ർ​ക്ക് തൊ​ടു​പു​ഴ ടൗ​ണി​ൽ എ​ത്താ​ൻ തൊ​ടു​പു​ഴ​യാ​റി​നുകു​റു​കെ ഉ​ണ്ടാ​യി​രു​ന്ന ഏ​ക സ​ഞ്ചാ​ര​മാ​ർ​ഗ​മാ​യി​രു​ന്ന ക​ന്പി​പ്പാ​ലം പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​ട്ട് ആ​റു വ​ർ​ഷ​മാ​യി.

ക​ന്പി​പ്പാ​ലം മാ​റ്റി പു​തി​യ കോ​ണ്‍​ക്രീ​റ്റ് പാ​ലം വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നു നേ​രേയും അ​ധി​കൃ​ത​ർ മു​ഖം തി​രി​ക്കു​ക​യാ​ണ്. പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി​ബി കോ​ട​മു​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, പ്ര​ഫ. കെ.​ഐ.​ ആ​ന്‍റ​ണി, റെ​ജി കു​ന്നം​കോ​ട്ട് , ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, സ​ണ്ണി ക​ടു​ത്ത​ല​കു​ന്നേ​ൽ,റോ​യ്സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ, ഏ​ബ്ര​ഹാം അ​ട​പ്പൂ​ര്, ഷി​ജു പൊ​ന്നാ​മ​റ്റം, ബെ​ന്നി പാ​ണ്ടി​യാ​മാ​ക്ക​ൽ, സി​ജു കു​ന്നും​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.