വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ്ലാ​വ് ച​ത്തു
Saturday, May 11, 2024 3:08 AM IST
ചെ​റു​തോ​ണി: കാ​ടി​റ​ങ്ങി​വ​ന്ന മ്ലാ​വ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു​സ​മീ​പം വൈദ്യുതാ​ഘാ​ത​മേ​റ്റ് ച​ത്തു. മൂ​ന്നു​വ​യ​സു പ്രാ​യ​മു​ള്ള മ്ലാ​വി​നെയാണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ച​ത്ത നി​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​ ക​ണ്ട​ത്.

സ​മീ​പ​ത്ത് ഉ​ണ​ങ്ങി​നി​ന്ന മ​രം വൈ​ദ്യു​തി പോ​സ്റ്റി​ലേ​ക്കു മറി ഞ്ഞ് ലൈ​ൻ പൊ​ട്ടി​വീ​ണ് മ്ലാ​വി​ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാ​റി​ൽ നി​ന്നെ​ത്തി​യ വ​നം വ​കു​പ്പിന്‍റെ വെ​റ്റി​ന​റി ഡോ​ക്ട​ർ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി വൈ​ദ്യു​താ​ഘാ​ത​മേ​റ്റാ​ണു മ്ലാ​വ് ച​ത്ത​തെ​ന്നു സ്ഥി​രീ​ക​രി​ച്ചു.