ലോ​റി റോ​ഡി​ൽ കു​ടു​ങ്ങി
Saturday, May 11, 2024 3:08 AM IST
ഉ​പ്പു​ത​റ: ക്വാ​ർട്ടേ​ഴ്സ് പ​ടി-​കാ​ക്ക​ത്തോ​ട് റോ​ഡി​ൽ ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​ക്ക​ത്തോ​ട് കൂ​പ്പി​ൽനി​ന്നു മു​ള ക​യ​റ്റാ​നെ​ത്തി​യ ലോ​റി​യാ​ണ് ഒ ​എം എ​ൽപിഎ​സി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ൽ കു​രു​ങ്ങി​യ​ത്.

വീ​തി​കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ വ​ലി​യ ലോ​റി​യി​ലാ​ണ് ത​ടി​യും മു​ള​യും കൊ​ണ്ടു​പോ​കു​ന്ന​ത്. നി​യ​മം തെ​റ്റി​ച്ചാ​ണ് വ​നം വ​കു​പ്പ് ഈ ​റോ​ഡി​ലൂ​ടെ ലോ​റി ഓ​ടി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കു​പോ​ലും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്. 12 ച​ക്രം ഉ​ള്ള വ​ലി​യ ലോ​റി​യാ​ണ് മു​ള ക​യ​റ്റാ​ൻ എ​ത്തി​ക്കു​ന്ന​ത്.