മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത: വീ​ടി​​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ത്തു
Monday, April 29, 2024 3:26 AM IST
ഉ​പ്പു​ത​റ: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​തമൂ​ലം മാ​ട്ടു​ക്ക​ട്ട​യി​ൽ വീ​ടി​​ന്‍റെ ഭി​ത്തി ത​ക​ർ​ന്നു. വെ​ള്ളി​ക്ക​ര​യി​ൽ ശാ​ന്ത​മ്മ​യു​ടെ വീ​ടി​​ന്‍റെ ഭി​ത്തി​യാ​ണ് ശ​നി​യാ​ഴ്ച ത​ക​ർ​ന്ന​ത്. വീ​തി കൂ​ട്ടു​ന്ന​തി​ന് ഒ​രു മാ​സം മു​ൻ​പ് വീ​ടി​നു മു​ൻ​വ​ശ​ത്ത മ​ണ്ണു നീ​ക്കി​യി​രു​ന്നു.

ഇ​തി​നു ശേ​ഷം ക​രാ​ർ ക​മ്പ​നി​യു​ടെ ടോ​റ​സ് അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​യ​പ്പോ​ൾ ഉ​ണ്ടാ​യ ച​ല​ന​ത്തി​ൽ വീ​ടി​​ന്‍റെ ഭി​ത്തി​ക്ക് വി​ള്ള​ൽ വീ​ണി​രു​ന്നു.

മു​ൻ​വ​ശ​ത്തെ സം​ര​ക്ഷ​ണഭി​ത്തി നി​ർ​മാ​ണം വൈ​കി​യ​തും ത​ക​രാ​റി​ന് കാ​ര​ണ​മാ​യി. സം​ര​ക്ഷ​ണഭി​ത്തി നി​ർ​മാ​ണം ന​ട​ക്കു​ന്ന​തേ​യു​ള്ളു. അ​തി​നി​ടെ​യാ​ണ് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച ഭി​ത്തി ത​ക​ർ​ന്നുവീ​ണ​ത്. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​റ്റ് അ​പ​ക​ടം ഒ​ഴി​വാ​യി. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണെ​ടു​ക്കു​ക​യും സം​ര​ക്ഷ​ണഭി​ത്തി നി​ർ​മി​ക്കാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ തോ​ണി​ത്ത​ടി, പ​ര​പ്പ്, ആ​ല​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞുവീ​ണ് നി​ര​വ​ധി വീ​ടു​ക​ൾ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.