കു​ടി​വെ​ള്ളപൈ​പ്പു​ക​ൾ പൊ​ട്ടു​ന്നു : നെ​യ്യ​ശേ​രി-തോ​ക്കു​ന്പ​ൻ സാ​ഡി​ൽ റോ​ഡി​ലെ ക​ലു​ങ്കി​ൽ ഗ​ർ​ത്തം
Monday, April 29, 2024 3:36 AM IST
തൊ​മ്മ​ൻ​കു​ത്ത്: നെ​യ്യ​ശേ​രി-തോ​ക്കു​ന്പ​ൻ സാ​ഡി​ൽ റോ​ഡി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന നാ​ൽ​പ്പ​തേ​ക്ക​ർ ക​ലു​ങ്കി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മു​ട​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നു.

ഇ​ന്ന​ലെ​യാ​ണ് ക​ലു​ങ്കി​ന്‍റെ ഒ​രു വ​ശ​ത്ത് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തുവ​ഴി ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ലു​ങ്ക് അ​പ​ക​ട സ്ഥി​തി​യി​ലായ​തി​നാ​ൽ ഇ​തുവ​ഴി ഇ​ന്നു മു​ത​ൽ ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ബ​സു​ട​മ​ക​ളും ആ​ശ​ങ്കയിലാണ്.

ഇ​തി​നി​ടെ നെ​യ്യ​ശേ​രി തോ​ക്കു​ന്പ​ൻ സാ​ഡി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധപ്പെ​ട്ട് കു​ടി​വെ​ള്ളവി​ത​ര​ണ പൈ​പ്പു​ക​ൾ പൊ​ട്ടു​ക​യും മു​റി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യ​തോ​ടെ തൊ​മ്മ​ൻ​കു​ത്ത് മു​ള​പ്പു​റം ഭാ​ഗ​ത്ത് കു​ടി​വെ​ള്ളം ദി​വ​സ​ങ്ങ​ളോ​ളം മു​ട​ങ്ങു​ന്ന​തും പ​തി​വാ​യി.

ഇ​തെത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​ന്ന​ലെ രാ​വി​ലെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​ർ ക​ന്പ​നി​യു​ടെ വാ​ഹ​നം ത​ട​യു​ക​യും പൈ​പ്പ് ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച് ക​രാ​ർ ക​ന്പ​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ കു​ടി​വെ​ള്ളം പു​നഃ​സ്ഥാ​പി​ക്കാ​തെ പ​രാ​തി​യു​മാ​യി പോ​കു​ന്ന ക​ന്പ​നി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ കൂ​ടു​ത​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു