ശുദ്ധജലക്ഷാമം: തോ​ടും പു​ഴ​ക​ളും ശു​ചീ​ക​രി​ക്കാ​ൻ ന​ട​പ​ടി വേ​ണം
Tuesday, April 30, 2024 11:21 PM IST
ചെ​റു​തോ​ണി: ശു​ദ്ധ​ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​ക​ളും തോ​ടു​ക​ളും ശു​ചീ​ക​രി​ച്ച് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

കൊ​ടും​ചൂ​ടി​ൽ ഹൈ​റേ​ഞ്ച് ക​രി​ഞ്ഞു​ണ​ങ്ങു​മ്പോ​ഴും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന പു​ഴ​യാ​യ പ​ഴ​യ​രി​ക്ക​ണ്ടം പു​ഴ ഇ​പ്പോ​ഴും ജ​ല​സ​മൃ​ർ​ഥ​മാ​ണ്. എ​ന്നാ​ൽ മ​ണ​ൽ​ത്തി​ട്ട​ക​ളും പോ​ള​ക​ളും മൂ​ലം നീ​രൊ​ഴു​ക്ക് നി​ല​ച്ച് വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​കു​ക​ൾ പെ​രു​കു​ക​യാ​ണ്.

പു​ഴ​യി​ലെ മ​ണ​ൽവാ​ര​ൽ നി​രോ​ധ​ന​ത്താ​ൽ പു​ഴ​യി​ൽ വ​ലി​യ മ​ൺ​ത്തി​ട്ട​ക​ൾ രൂ​പം കൊ​ണ്ട​താ​ണ് പു​ഴ​യു​ടെ സ്വ​ഭാ​വി​ക നീ​രൊഴു​ക്ക് ത​ട​സ പ്പെ​ടു​വാ​ൻ കാ​ര​ണം.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട്ട് പു​ഴ​യി​ലെ മ​ൺ​ത്തി​ട്ട​ക​ൾ നി​ക്കം ചെ​യ്ത് പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ​ജ​ല ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.