ക​ഥ​ക​ളി ക്ല​ബ് വാ​ർ​ഷി​ക​വും രം​ഗോ​ത്സ​വ​വും ര​ണ്ടു​മു​ത​ൽ
Tuesday, April 30, 2024 7:40 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ക​ഥ​ക​ളി ക്ല​ബി​ന്‍റെ 59-ാം വാ​ർ​ഷി​ക​വും ക​ഥ​ക​ളി രം​ഗോ​ത്സ​വ​വും മേ​യ് ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ റീ​ജ​ണ​ൽ തീ​യ​റ്റ​റി​ൽ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക​ലാ​മ​ണ്ഡ​ലം ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ.​ടി. നീ​ല​ക​ണ്ഠ​ൻ മൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലാ​മ​ണ്ഡ​ലം രാ​ജ​ശേ​ഖ​ര​ൻ, ഡോ. ​കെ.​എ​ൻ. പി​ഷാ​ര​ടി സ്മാ​ര​ക സു​വ​ർ​ണ​മു​ദ്ര സ​മ്മാ​നി​ക്കും. സോ​വ​നീ​ർ പ്ര​കാ​ശ​നം അ​ഡ്വ.​ എ.​യു. ര​ഘു​രാ​മ​പ്പ​ണി​ക്ക​ർ നി​ർ​വ​ഹി​ക്കും.

മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ചി​ന്താ​വി​ഷ്ട​യാ​യ സീ​ത ക​ഥ​ക​ളി​രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് ടി. ​കൃ​ഷ്ണ​ൻ​കു​ട്ടി​മേ​നോ​ൻ അ​നു​സ്മ​ര​ണം ക​രി​വ​ള്ളൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു വാ​ർ​ഷി​കാ​ഘോ​ഷം ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ബി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​പി. രാ​ധ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൽ​എ​സ്‌​വി ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ യു​വക​ഥ​ക​ളി പു​ര​സ്കാ​രം കോ​ട്ട​യ്ക്ക​ൽ സ​ന്തോ​ഷി​നു ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​പി. രാ​ധ​ാകൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് മേ​നോ​ൻ, കെ. ​രാ​ജീ​വ്, അ​ഡ്വ. സി.​കെ. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ന​ന്ദ​കു​മാ​ർ​മേ​നോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.