ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി
Tuesday, April 30, 2024 7:40 AM IST
ചെ​റു​തു​രു​ത്തി: ദേ​ശീ​യ പ​ഞ്ച​ക​ർ​മ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു മ​ലി​ന​ജ​ലം ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്കൊ​ഴു​ക്കു​ന്ന​താ​യി പ​രാ​തി.

ചെ​റു​തു​രു​ത്തി പ​ങ്ങാ​വ് ക്ഷേ​ത്ര ക​ട​വി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി​യാ​ണ് മ​ലി​ന​ജ​ലം പു​ഴ​യി​ലേ​ക്കൊ​ഴു​ക്കു​ന്ന​ത്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് ഈ ​പ​ര​സ്യ​മാ​യ നി​യ​മ​ലം​ഘ​നം. പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ഗു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം പ​ഞ്ച​ക​ർ​മ്മ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.