കൊരട്ടി: കോനൂർ സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു കൊടിയേറി. കൊടിയേറ്റിനും തുടർന്നുനടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നീ പ്രാർഥനാശുശ്രൂഷകൾക്കും വികാരി ഫാ. ജോസഫ് കുരീക്കൽ കാർമികനായി. തുടർന്ന് ഓച്ചിറ തിരുവരങ്ങ് തിയറ്റേഴ്സിന്റെ "ആകാശം വരയ്ക്കുന്നവർ' എന്ന നാടകവും അരങ്ങേറി.
ഇന്നു വൈകിട്ട് 5.45ന് പ്രസുദേന്തിവാഴ്ചയും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. തിരുനാൾദിനമായ നാളെ രാവിലെ ഒമ്പതിന് ഫാ. മെൽവിൻ ചിറ്റിലപ്പിള്ളിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. ജോൺസൺ കക്കാട്ട് വചന സന്ദേശം നൽകും. രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
അന്നമനട ക്രിസ്തുരാജ
അന്നമനട: ക്രിസ്തുരാജ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാളിന് കൊടിയേറി. കൊടിയേറ്റിനും ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നീ തിരുക്കർമങ്ങൾക്കും വികാരി ഫാ. തോമസ് കൂട്ടാല കാർമികനായി. ഇന്ന് രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി. നാളെ രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജിനോ തെക്കിനിയത്ത് നേതൃത്വം നൽകും. ഫാ. ജെസ്റ്റിൻ കരീത്തറ വചനസന്ദേശം നൽകും. തുടർന്ന് ഊട്ടുനേർച്ച. വൈകീട്ട് ആറിന്് ഇടവക ദിനാഘോഷവും മതബോധന, ഭക്തസംഘടനകളുടെ വാർഷികവും ഉണ്ടായിരിക്കും.
വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ്
വെള്ളാങ്കല്ലൂര്‍: സെന്റ് ജോസഫ് ദേവാലയത്തി ല്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളും ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റം താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ നിര്‍വഹിച്ചു.
ഇന്നു രാവിലെ ഏഴിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവയ്ക്ക് വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അമ്പ്, വള വെഞ്ചരിപ്പ്, രൂപം പന്തലിലേക്ക് എഴുന്നള്ളിപ്പ്, വീടുകളിലേക്ക് പട്ടുകുടകളുടെ അകമ്പടിയോടെ അമ്പെഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് യൂണിറ്റുകളില്‍നിന്നുള്ള അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേരും.
തിരുനാള്‍ ദിനമായ നാളെ രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബ ലിക്ക് ഫാ. വില്സന് മൂക്കനാംപറമ്പില്‍ കാര്‍മികത്വം വഹിക്കും. ഫാ. ലിതിന് പാലക്കല്‍ എംഎസ് സന്ദേശം നല്‍കും. വൈകീട്ട് അഞ്ചിന് വര്ണക്കുടകളുടെയും കൊടിതോ രണങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണം സമാപിക്കും. തുടര്‍ന്ന് ആശീര്‍വാദം, വര്‍ണമഴ.
മേയ് രണ്ടിന് സകല മരിച്ചവര്‍ക്കുവേണ്ടിയുള്ള ഓര്‍മദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതുഒപ്പീസ്, കൊടിയിറക്കം. 11ന് ഇടവകദിനത്തോടനു ബന്ധിച്ച് വൈകീട്ട് 5.30ന് പൊതുസമ്മേളനം, ആറിന് കലാവിരുന്ന് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി, കൈക്കാരന് മാരായ കോലങ്കണ്ണി ഔസേഫ് ജോയ്, കോലങ്കണ്ണി റപ്പായി ഇഗ്നേഷ്യസ്, പാറേക്കാടന്‍ ജോസഫ് രാജു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
ഊരകം സെന്റ് ജോസഫ്സ്
ഊരകം: ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്ര ദേവാലയത്തില്‍ നേര്‍ച്ച ഊട്ടു തിരുനാള്‍ ആഘോഷിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് നാനാജാതി മതസ്ഥരായ 10000 ല്‍ അധികം ആളുകള്‍ 49 മത് നേര്‍ച്ച ഊട്ടു തിരുനാളില്‍ പങ്കെടുത്തു.
തിരുനാള്‍ ദിനത്തില്‍ നടന്ന ദിവ്യബലികള്‍ക്ക് വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, ഫാ. ജോജോ അരിക്കാടന്‍ സിഎംഐ, ഫാ. ഗെളസിന് പയസ് കൂള ഒഎഫ്എം എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോജോ ജേക്കബ് തൊമ്മാന, ഊട്ടു നേര്‍ച്ച കണ്‍വീനര്‍ റിജു ജോര്‍ജ് പോട്ടക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.